അഞ്ചു വര്‍ഷത്തിനിടെ ജയിലിലെ അസ്വഭാവിക മരണം ആറ്, നടപടി സ്വീകരിച്ചെന്ന് പോലീസിന്റെ വിശദീകരണം

 


ADVERTISEMENT

കൊച്ചി:(www.kvartha.com 15/02/2018) ജയിലുകളില്‍ 2012 മുതല്‍ 2017 ജൂണ്‍ വരെ ആറ് അസ്വാഭാവിക മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും നടപടികള്‍ സ്വീകരിച്ചെന്നും പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

സുപ്രീം കോടതിയുടെ ജയില്‍ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി വിശദീകരണ പത്രിക നല്‍കിയത്.

അഞ്ചു വര്‍ഷത്തിനിടെ ജയിലിലെ അസ്വഭാവിക മരണം ആറ്, നടപടി സ്വീകരിച്ചെന്ന് പോലീസിന്റെ വിശദീകരണം

സുപ്രീം കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന പോലീസ് അക്കാഡമി, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി, നാഷണല്‍ പൊലീസ് അക്കാഡമി, ബ്യൂറോ ഓഫ് പോലീസ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് എന്നിവരുമായി ചേര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ബോധവത്കരണ പരിപാടി നടത്തുന്നുണ്ട്. തടവുകാര്‍ ഏറ്റുമുട്ടിയാല്‍ നിയമനടപടിക്കായി ലോക്കല്‍ പോലീസിനെ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ നിമിത്തം നരഹത്യയടക്കമുള്ളവ ഉണ്ടാകുന്നത് തടയാന്‍ ഇതിലൂടെ കഴിയുമെന്നും വിശദീകരണ പത്രികയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, High Court, Supreme Court of India, Police, Police said that six deaths were committed in the last five years in jail
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia