SWISS-TOWER 24/07/2023

മലപ്പുറത്ത് പട്ടികളെ വെട്ടിയതിനു പിന്നില്‍ തീവ്രവാദികളല്ലെന്ന് പൊലീസ്

 


ADVERTISEMENT

മലപ്പുറത്ത് പട്ടികളെ വെട്ടിയതിനു പിന്നില്‍ തീവ്രവാദികളല്ലെന്ന് പൊലീസ്
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ പട്ടികള്‍ക്ക് വ്യാപകമായി വെട്ടേറ്റ സംഭവത്തിന് തീവ്രവാദികളുമായി ബന്ധമില്ലെന്ന് പൊലീസ്. പട്ടികളുടെ കഴുത്തിന് പുറകില്‍ മുറിവേറ്റതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജില്ലയുടെ പല ഭാഗത്തും പട്ടികളുടെ കഴുത്തില്‍ മുറിവ് കണ്ട സംഭവം വലിയ വിവാദമായിരുന്നു.

തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ ആയുധ പരിശീലനം നടത്തിയതിന്റെ ഭാഗമായാണ് പട്ടികള്‍ക്ക് മുറിവേറ്റതെന്ന് അഭ്യൂഹം പരന്നിരുന്നു. മനുഷ്യരെ വെട്ടിക്കൊല്ലുന്നതിനുള്ള പരിശീലനമെന്ന നിലയില്‍ ബൈക്കില്‍ വന്നാണ് പട്ടികളുടെ കഴുത്ത് ലക്ഷ്യമാക്കി വെട്ടുന്നതെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിജസ്ഥിതി കണ്ടെത്തുന്നതിനായാണ് പൊലീസ് അന്വേഷണം നടത്തിയത്.

പട്ടികളുടെ കഴുത്തിനേറ്റ മുറിവ് എന്തെങ്കിലും ആയുധം ഉപയോഗിച്ചതു മൂലമുണ്ടായതല്ലെന്ന് കണ്ടെത്തിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. സേതുരാമന്‍ വ്യക്തമാക്കി. പട്ടികളെ പരിശോധിച്ച വെറ്ററിനറി ഡോക്ടര്‍മാര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഇക്കാര്യം കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഒരു ഡിവൈ. എസ്. പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Key Words: Malappuram police, Detailed probe, Dogs , Dstrict, Terrorist activities,  Veterinary doctors, Malappuram , District police ,S Sethuraman
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia