പോലീസുകാരന്റെ റിവോള്‍വര്‍ ഒപ്പം 'മിനുങ്ങിയ' വഴിയോര കച്ചവടക്കാരന്റെ ബാഗില്‍

 


ADVERTISEMENT

കോഴിക്കോട്: മദ്യപിച്ച് ബഹളം വെച്ച വഴിയോര കച്ചവടക്കാരനെ പോലീസ് പിടികൂടി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ബാഗില്‍ നിന്നും കണ്ടെത്തിയത്  പോലീസിന്റെ സര്‍വീസ് റിവോള്‍വറും തിരകളും. വയനാട് മാനന്തവാടി സ്വദേശി മത്തായിയുടെ ബാഗില്‍ നിന്നുമാണ് സര്‍വീസ് റിവോള്‍വറും അഞ്ച് തിരകളും കണ്ടെടുത്തത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്. കൃഷിമന്ത്രി  കെ.പി മോഹനന്റെ എസ്‌കോര്‍ട്ട് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനായ  രഘുവിന്റെ ബാഗാണ് വഴിയോര കച്ചവടക്കാരനായ വയനാട് മാനന്തവാടി സ്വദേശി മത്തായിയുടെ കയ്യിലെ ബാഗില്‍ നിന്നും പോലീസിന് ലഭിച്ചത് .

കൃഷിമന്ത്രിക്ക് എസ്‌കോര്‍ട്ടായി തിരുവനന്തപുരത്ത് നിന്ന് എത്തിയ എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ രഘുവും  മത്തായിയും ഒരേ നാട്ടുകാരാണ്. രണ്ടുപേരും  പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ഞായറാഴ്ച രാത്രി കോഴിക്കോട്ടെ ഒരു ബാറില്‍ വെച്ച് ഒരുമിച്ച് മിനുങ്ങി. തുടര്‍ന്ന് ബാറില്‍ നിന്നും പുറത്തുവരുമ്പോള്‍  ബാഗുകള്‍ പരസ്പരം മാറിപ്പോയതാണെന്നാണ് പോലീസ് പറയുന്നത്.

അതിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മദ്യപിച്ച് ബഹളം വെച്ച മത്തായിയെ യാത്രക്കാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

പോലീസുകാരന്റെ റിവോള്‍വര്‍ ഒപ്പം 'മിനുങ്ങിയ' വഴിയോര കച്ചവടക്കാരന്റെ ബാഗില്‍ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നിന്നും സര്‍വീസ് റിവോള്‍വറും വെടിയുണ്ടകളും കണ്ടെടുത്തത്. റെയില്‍വേ പോലീസാണ് മത്തായിയെ അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥന്‍ രഘുവിനെതിരെ
വകുപ്പുതല അന്വേഷണം  ആരംഭിച്ചിട്ടുണ്ട്.

Also Read:
റബ്ബര്‍ ഷീറ്റുമോഷണം: രണ്ടുപേര്‍ പിടിയില്‍

Keywords:  Kozhikode, Police, Natives, Officer, Thiruvananthapuram, Railway, Arrest, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia