SWISS-TOWER 24/07/2023

Rescued | അര്‍ധരാത്രിയില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയില്‍ ഭയന്നുവിറച്ച് കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം; ഇവര്‍ സഞ്ചരിച്ച വാഹനം കേടായതാണ് യാത്രയ്ക്ക് തടസമായത്; പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും കനിഞ്ഞില്ല; ഒടുവില്‍ രക്ഷയ്‌ക്കെത്തി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സുല്‍ത്താന്‍ ബത്തേരി: (KVARTHA) അര്‍ധരാത്രിയില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയില്‍ ഭയന്നുവിറച്ച് കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം. സഞ്ചരിച്ച ഇന്നോവ വാഹനം കേടായതാണ് ഇവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസമായത്. അതുവഴി വന്ന വാഹന യാത്രക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും വന്യമൃഗ ആക്രമണം ഭയന്ന് ആരും കനിഞ്ഞില്ല. ഒടുവില്‍ എന്തുചെയ്യണമെന്നറിയാതെ നിസഹായരായി നിന്ന കുടുംബത്തിന് രക്ഷകരായെത്തിയത് പൊലീസ്.

Rescued | അര്‍ധരാത്രിയില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയില്‍ ഭയന്നുവിറച്ച് കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം; ഇവര്‍ സഞ്ചരിച്ച വാഹനം കേടായതാണ് യാത്രയ്ക്ക് തടസമായത്;  പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും കനിഞ്ഞില്ല; ഒടുവില്‍ രക്ഷയ്‌ക്കെത്തി പൊലീസ്

ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയിലാണ് രാത്രി ഒരുമണിയോടെ കുടുംബം കുടുങ്ങിയത്. ഊട്ടിയില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് തലശ്ശേരി സ്വദേശിയായ നംശിലും കുടുംബവും കാനന പാതയില്‍ കുടുങ്ങിയത്.

ആ സമയത്താണ് ദൂരെ നിന്നും ഒരു പൊലീസ് വാഹനം വരുന്നത് ഇവരുടെ ശ്രദ്ധയില്‍പെട്ടത്. പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസിന്റെ വാഹനമായിരുന്നു അത്. വിവരം തിരക്കിയ പൊലീസ് സംഘത്തോട് വാഹനം കേടായെന്നും സഹായം അഭ്യര്‍ഥിച്ചവര്‍ വന്യമൃഗങ്ങളെ പേടിച്ച് വാഹനം നിര്‍ത്താതെ പോയെന്നും അറിയിച്ചു. ഇതോടെ തങ്ങളുടെ വാഹനത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും വാഹനം അവിടെ പാര്‍ക് ചെയ്തിട്ട് പോകാന്‍ അവര്‍ മടിച്ചു.

ഇതുമനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വാഹനം നന്നാക്കാന്‍ ആരംഭിച്ചു. രണ്ടുമണിക്കൂറോളം എടുത്താണ് ഇവര്‍ വാഹനം ഓടിക്കാന്‍ പറ്റുന്ന പരുവത്തിലാക്കിയത്. പൊലീസ് വാഹനത്തിന്റെ ലൈറ്റുകള്‍ തെളിച്ച് വന്യമൃഗങ്ങള്‍ വരുന്നുണ്ടോയെന്ന് ഇതിനിടയ്ക്ക് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി നിരീക്ഷിച്ചുകൊണ്ടുമിരുന്നു. തലശ്ശേരി സ്വദേശികളായ കുടുംബത്തെ ഒടുവില്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേയ്ക്ക് കടത്തിവിട്ടാണ് സംഘം മടങ്ങിയത്.

കാനന പാതയില്‍ നിന്ന് രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബം തന്നെയാണ് അര്‍ധരാത്രിയില്‍ പെരുവഴിയിലായ തങ്ങളെ രക്ഷപ്പെടുത്തിയ ബത്തേരി ട്രാഫിക് പൊലീസിന് നന്ദി അറിയിച്ച് വിവരം പുറത്തുവിട്ടത്. ഈ പോസ്റ്റ് കേരള പൊലീസ് തങ്ങളുടെ ഫേസ് ബുക് പോസ്റ്റില്‍ പങ്കുവയ്ക്കുകയായിരുന്നു.

എസ് ഐ പി ആര്‍ വിജയന്‍, എസ് സി പി ഒ ഡ്രൈവര്‍ സുരേഷ് കുമാര്‍, സി പി ഒ നിജോ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

സമയം രാത്രി ഒരു മണി. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാത. കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച ഇന്നോവ വാഹനം കേടായി.

ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയില്‍ അര്‍ദ്ധരാത്രി കുടുങ്ങിയ കുടുംബം എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അതുവഴി കടന്നുപോയ പലരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വന്യമൃഗങ്ങളെ ഭയന്ന് ആരും വണ്ടി നിര്‍ത്തിയില്ല.

ഭയന്നുവിറച്ച് എന്തു ചെയ്യണമെന്നറിയാതെ അവര്‍ കാറില്‍ തന്നെ കഴിച്ചുകൂട്ടുമ്പോഴാണ് ദൂരെ പ്രതീക്ഷയുടെ ബീക്കണ്‍ ലൈറ്റ് തെളിഞ്ഞത്. പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസിന്റെ വാഹനമായിരുന്നു അത്. വിവരം തിരക്കിയ പോലീസ് സംഘത്തോട് വാഹനം കേടായെന്നും സഹായം അഭ്യര്‍ത്ഥിച്ചവര്‍ വന്യമൃഗങ്ങളെ പേടിച്ച് വാഹനം നിര്‍ത്താതെ പോവുകയാണുണ്ടായതെന്നും പറഞ്ഞു. പോലീസ് വാഹനത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം അവിടെ പാര്‍ക്ക് ചെയ്തിട്ട് പോകാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു.

തുടര്‍ന്ന് പോലീസ്, കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ട്രാഫിക് പൊലീസുകാര്‍ വാഹനം നന്നാക്കിക്കൊടുത്തു. പോലീസ് വാഹനത്തിന്റെ ലൈറ്റുകള്‍ തെളിച്ച് വന്യമൃഗങ്ങള്‍ വരുന്നുണ്ടോയെന്ന് പോലീസുദ്യോഗസ്ഥര്‍ പുറത്തിറങ്ങി നിരീക്ഷിച്ചുകൊണ്ടിരുന്നു. തലശ്ശേരി സ്വദേശികളായ കുടുംബത്തെ ഒടുവില്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേയ്ക്ക് കടത്തിവിടുകയും ചെയ്തു.

ഊട്ടിയില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് തലശ്ശേരി സ്വദേശിയായ നംഷിലും കുടുംബവും കാനന പാതയില്‍ കുടുങ്ങിയത്. കാനന പാതയില്‍ നിന്ന് രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബമാണ് ബത്തേരി ട്രാഫിക് പൊലീസിന് നന്ദി അറിയിച്ച് വിവരം പുറത്തുവിട്ടത്. എസ്.ഐ പി.ആര്‍. വിജയന്‍, എസ്.സി.പി.ഒ ഡ്രൈവര്‍ സുരേഷ് കുമാര്‍, സി.പി.ഒ നിജോ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

#keralapolice

 
Aster mims 04/11/2022

Keywords:  Police rescued family that got into forest at night, Wayanad, News, Police, Rescued, Vehicle, FB Post, Wild Animal, Protect, Kerala News.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia