Police Report | സിപിഎം നേതാവ് ശാനവാസിന് ക്രിമിനല്‍ - ക്വടേഷന്‍ - ലഹരി സംഘങ്ങളുമായി ബന്ധം, സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നു, സമ്പത്തുണ്ടാക്കുന്നത് രാഷ്ട്രീയ പിന്‍ബലത്തിലെന്നും പൊലീസിന്റെ റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് ശാനവാസിനെതിരെ പൊലീസ് ഡിജിപിക്കും ആഭ്യന്തര വകുപ്പിനും റിപോര്‍ട് നല്‍കി. മൂന്നു ഭാഗങ്ങളായി തയാറാക്കിയ റിപോര്‍ടില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ശാനവാസിന് ക്രിമിനല്‍ - ക്വടേഷന്‍ - ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും, സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നുവെന്നും സമ്പത്തുണ്ടാക്കുന്നത് രാഷ്ട്രീയ പിന്‍ബലത്തിലെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

മൂന്നു ഭാഗങ്ങളില്‍ ആദ്യ ഭാഗത്ത് ശാനവാസിന്റെ പാര്‍ടിയിലുള്ള സ്ഥാനത്തെ കുറിച്ച് വ്യക്തമാക്കുന്നു. എടിഎം സ്ഥാപിക്കുന്നതിനും മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനും സ്ഥലമേറ്റെടുത്തു കൊടുക്കുന്ന ഇടപാട് ശാനവാസിനുണ്ട്, കരുനാഗപ്പള്ളിയില്‍ പിടിയിലായ ലോറി അടക്കം നാലു വാഹനങ്ങളുമുണ്ട് എന്നിങ്ങനെയാണ്.

രണ്ടാം ഭാഗത്ത് ശാനവാസ് നടത്തുന്ന ക്രിമിനല്‍ ക്വടേഷന്‍ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ശാനവാസിന് ക്രിമിനല്‍ - ക്വടേഷന്‍ - ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 

Police Report | സിപിഎം നേതാവ് ശാനവാസിന് ക്രിമിനല്‍ - ക്വടേഷന്‍ - ലഹരി സംഘങ്ങളുമായി ബന്ധം, സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നു, സമ്പത്തുണ്ടാക്കുന്നത് രാഷ്ട്രീയ പിന്‍ബലത്തിലെന്നും പൊലീസിന്റെ റിപോര്‍ട്

കഴിഞ്ഞ ദിവസം ലഹരിക്കടത്തില്‍ പിടിയിലായ ഇജാസ് ശാനവാസിന്റെ ബിനാമിയാണെന്ന് റിപോര്‍ടില്‍ വ്യക്തമാക്കുന്നു. കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതിയായ കോഴഞ്ചേരി സ്വദേശിയായ ഷാരോണ്‍ എന്ന അക്രമിക്ക് 15,000 രൂപ ചിലവില്‍ ശാനവാസ് വീടെടുത്ത് നല്‍കിയിട്ടുണ്ട്.

സാമ്പത്തിക ഇടപാടില്‍ ഇടനിലക്കാരനായി നിന്നുകൊണ്ട് അതിന്റെ വിഹിതം വാങ്ങിച്ചെടുക്കും. ഈ വിഹിതം റിയല്‍ എസ്റ്റേറ്റ് ഇടപാടിലും ബിനാമി ഇടപാടിലും മുടക്കുന്നു എന്നും വ്യക്തമാക്കുന്നു. രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് ശാനവാസ് സമ്പത്ത് ഉണ്ടാക്കുന്നത് എന്നും റിപോര്‍ടില്‍ പറയുന്നു.

ശാനവാസിനെതിരായ വിവാദങ്ങള്‍ സര്‍കാരിനെ എങ്ങനെ ബാധിക്കുമെന്നാണ് റിപോര്‍ടിന്റെ മൂന്നാം ഭാഗത്തില്‍ സൂചിപ്പിക്കുന്നത്. ശാനവാസിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നും റിപോര്‍ടില്‍ പറയുന്നു.

Keywords: Police Report about CPM leader Shanavas, Alappuzha, News, Police, Report, Politics, Allegation, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia