Police FIR | സാമൂഹ്യ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; എസ് ഡിപിഐ നേതാവിനെതിരെ കേസെടുത്തു
Sep 27, 2022, 20:19 IST
കണ്ണൂര്‍: (www.kvartha.com) സാമൂഹ്യ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എസ്ഡിപിഐ നേതാവിനെതിരെ കലാപാഹ്വാനത്തിനും വിദ്വേഷ പ്രചാരണത്തിനും കുറ്റം ചുമത്തി പാനൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ ഹാറൂണ്‍ കടവത്തൂരിനെതിരെയാണ് കേസെടുത്തത്. പാനൂരിലെ യുവമോര്‍ച നേതാവിനെ അപായപ്പെടുത്താന്‍ ആളെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഹര്‍താല്‍ ദിനത്തില്‍ കടകള്‍ തുറപ്പിക്കാന്‍ അയാളെത്താത്തതുമെന്ന് എസ്ഡിപിഐ ഹാറൂണ്‍ കടവത്തൂര്‍ തന്റെ വാട്സ് ആപ് സന്ദേശത്തില്‍ പറഞ്ഞെന്നാണ് പരാതി.
ഈ ശബ്ദം ഇയാളുടെതാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് മന:പൂര്‍വം കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്തതിന് 183-വകുപ്പു പ്രകാരം കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഹര്‍താല്‍ ദിവസം പാനൂരില്‍ കടകള്‍ അടപ്പിക്കാനെത്തുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ തടയാന്‍ സംഘടിക്കണമെന്ന് യുവമോര്‍ച ജില്ലാ ഭാരവാഹി സ്മിതേഷ് വാട്സ് ആപ് ഗ്രൂപില്‍ ആഹ്വാനം ചെയ്തതായി പരാതിയുണ്ട്. ഇതിനു മറുപടിയായാണ് ഹാറൂണ്‍ കടവത്തൂര്‍ രംഗത്തെത്തിയതെന്നാണ് പറയുന്നത്.
നേരത്തെ കലാപാഹ്വാനവും വിദ്വേഷപ്രചരണവും നടത്തിയെന്ന കുറ്റം ചുമത്തി പാനൂര്‍ പൊലീസ് സ്മിതേഷിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കണ്ണൂര്‍ സിറ്റിയില്‍ വ്യാജ ഫേസ്ബുക് ഐഡി വഴി വിദ്വേഷപ്രചരണം നടത്തിയെന്നാരോപിച്ച് രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, SDPI, Political-News, Political Party, Politics, Social-Media, Complaint, Police Booked case against SDPI leader.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.