Police Booked | 'മദ്യലഹരിയിൽ വാഹനം കുറുകെ നിർത്തിയിട്ട് ഗതാഗതം സ്തംഭിപ്പിച്ചു'; സ്കൂൾ മാനജർക്കെതിരെ പൊലീസ് കേസെടുത്തു

 


കണ്ണൂർ: (www.kvartha.com) മൂക്കറ്റം മദ്യലഹരിയിൽ നടുറോഡിൽ ഇനോവ കാർ വിലങ്ങനെ നിർത്തിയിട്ട് ഗതാഗതം സ്തംഭിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ മാനജർക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു. റോഡിലെ വാഹന ഗതാഗതം തടയുകയും മണിക്കൂറുകളോളം മറ്റുയാത്രക്കാരുടെ മേൽ കുതിര കയറുകയും ചെയ്തതായും ആരോപണമുണ്ട്.പി പിന്നീട് എടക്കാട് പൊലീസെത്തിയാണ് സ്കൂൾ മാനജരെ ബലം പ്രയോഗിച്ച് മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കടമ്പൂർ സ്കൂൾ മാനജർ പുത്തലത്ത് മുരളീധരനെ (53) പൊലീസ് പൊതുശല്യമുണ്ടാക്കുന്ന വിധത്തിൽ അഴിഞ്ഞാടിയെന്ന കുറ്റത്തിന് കസ്റ്റഡിയിലെടുത്തത്.

എടക്കാട് ടൗണിൽ നിന്നും കടമ്പൂരിലേക്കുള്ള റോഡിലായിരുന്നു സംഭവം. വീതി വളരെ കുറവായ റോഡിലൂടെ കടന്നുപോകുമ്പോൾ എതിരെ വന്ന വാഹന യാത്രക്കാരുമായി ഇയാൾ കൊമ്പുകോർക്കുകയും നടുറോഡിൽ വാഹനം കുറുകെ നിർത്തി ബഹളമുണ്ടാക്കുകയുമായിരുന്നുവെന്നാണ് പരാതി. ഇതുകാരണം ഒരു മണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം മുടങ്ങിയതായും ആക്ഷേപമുണ്ട്. എടക്കാട് പൊലീസെത്തിയാണ് ഇയാളെയും ഏറ്റുമുട്ടിയ യുവാക്കളെയും പിടിച്ചു മാറ്റിയത്. പൊലിസ് സ്കൂൾ മാനജരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Police Booked | 'മദ്യലഹരിയിൽ വാഹനം കുറുകെ നിർത്തിയിട്ട് ഗതാഗതം സ്തംഭിപ്പിച്ചു'; സ്കൂൾ മാനജർക്കെതിരെ പൊലീസ് കേസെടുത്തു

മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മുവായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ് കടമ്പൂർ ഹയർ സെകൻഡറി സ്കൂൾ. അധ്യാപകരെ പിരിച്ചു വിടുന്നതായും ദ്രോഹിക്കുന്നതായും മുരളീധരനെതിരെ പലരും ആരോപണം ഉന്നയിച്ചിട്ടുണ്ട്. വ്യാജ പരാതി ചമച്ച് സ്കൂൾ ഹെഡ് മാസ്റ്ററെയടക്കം ഇയാൾ പിരിച്ചുവിട്ടതായി ആരോപണമുണ്ട്. ഇതിനെതിരെ കെഎസ്ടിഎ അടക്കമുള്ള സംഘടനകൾ സമര രംഗത്താണ്.

Keywords: Kannur, News, Kerala, Police, Case, Road, Car, Custody, Complaint, Police Station, Students, School, Teachers, Top-Headlines, Police registered case against school manager.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia