Police Booked | ചികിത്സാ പിഴവില്‍ 8 വയസുകാരിയുടെ കയ്യിന് ചലനശേഷി നഷ്ടമായതായി പരാതി; ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു
Apr 14, 2023, 10:06 IST
കണ്ണൂര്‍: (www.kvartha.com) ചികിത്സ തേടിയെത്തിയ ബാലികയുടെ കയ്യിന്റെ ചലനശേഷി നഷ്ടപ്പെട്ടതായുള്ള രക്ഷിതാവിന്റെ പരാതിയില്‍ സര്‍കാര്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഞരമ്പ് മുറിഞ്ഞിട്ടും ഈകാര്യം ശ്രദ്ധിക്കാതെ എട്ടുവയസുകാരിക്ക് തുടര്‍ചികിത്സ നല്‍കി വിട്ടയച്ചെന്ന പരാതിയിലാണ് കൂത്തുപറമ്പ് താലൂക് ആശുപത്രിയിലെ ഡോക്ടര്‍ വീണാ വിജയനെതിരെ കൂത്തുപറമ്പ് പൊലിസ് കേസെടുത്തത്.
ചികിത്സയില്‍ പിഴവുണ്ടായെന്നാണ് കുട്ടിയുടെ പിതാവും ആറാം മൈല്‍ സ്വദേശിയുമായ സജേഷ് പരാതിയില്‍ പറയുന്നത്. ഫെബ്രുവരി 24നായിരുന്നു കേസിനാസ്പദമായ സംഭവം. കളിക്കുന്നതിനിടെ വീണുപരുക്കേറ്റതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഞരമ്പു മുറിഞ്ഞത് ശ്രദ്ധിക്കാതെ ഡോക്ടര്‍ മുറിവിന് ചികിത്സ നല്‍കിയെന്നാണ് പരാതി.
ഒരുമാസം കഴിഞ്ഞിട്ടും അസുഖം ഭേദമാകാതെ രണ്ടുവിരലുകള്‍ക്ക് നീലനിറം കണ്ടതായും തുടര്‍ന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് ഞരമ്പ് മുറിഞ്ഞകാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പ്ലാസ്റ്റിക് സര്‍ജറി നടത്തുകയായിരുന്നു.
Keywords: Kannur-News, Kerala, Kerala-News, News, Treatment, Complaint, Case, Police, Doctor, Health, Hospital, Police registered case against doctor for medical malpractice.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.