Police Poster | 'തോക്ക് താഴെ വയ്‌ക്കെടാ മക്കളെ; മാവോയിസ്റ്റുകളോട് കീഴടങ്ങാനുള്ള അഭ്യര്‍ഥനയുമായി പൊലീസിന്റെ പോസ്റ്റര്‍'

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ നിത്യ സാന്നിധ്യമായ മാവോയിസ്റ്റുകളോട് കീഴടങ്ങണമെന്ന അഭ്യര്‍ഥനയുമായി പൊലീസ് വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. ഈയിടെയായി മാവോയിസ്റ്റുകള്‍ എത്തുകയും പ്രകടനം നടത്തുകയും മറ്റും ചെയ്‌തെന്ന് കരുതുന്ന കീഴ്പള്ളി, ആറളം ഫാം, വിയറ്റ് നാം തുടങ്ങിയ പ്രദേശങ്ങളിലാണ് പൊലീസ് പോസ്റ്ററുകള്‍ പതിച്ചത്.

മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ അവസരം ഒരുക്കിയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളാണ് മാവോയിസ്റ്റ് സാന്നിധ്യം റിപോര്‍ട് ചെയ്ത സ്ഥലങ്ങളില്‍ പതിച്ചത്. അയ്യന്‍കുന്ന്, ആറളം പഞ്ചായതുകളിലെ വിവിധ സ്ഥലങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തി പ്രകടനവും പോസ്റ്ററുകളും പതിക്കുന്നത് പതിവായ സാഹചര്യത്തിലാണ് മാവോസ്റ്റുകള്‍ എത്താന്‍ ഇടയുള്ള ഇത്തരം പ്രദേശങ്ങളില്‍ പൊലീസ് പോസ്റ്ററുകള്‍ പതിച്ചത്.

കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നവര്‍ക്കായി കീഴടങ്ങലിനും പുനരധിവാസത്തിനുമായുള്ള ബൃഹത്തായ പദ്ധതികള്‍ കേരളസര്‍കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന കാര്യങ്ങളാണ് പോസ്റ്ററുകളില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

Police Poster | 'തോക്ക് താഴെ വയ്‌ക്കെടാ മക്കളെ; മാവോയിസ്റ്റുകളോട് കീഴടങ്ങാനുള്ള അഭ്യര്‍ഥനയുമായി പൊലീസിന്റെ പോസ്റ്റര്‍'

ഇതോടൊപ്പം തന്നെ സഞ്ജയ് ദീപക് റാവു, സിപി മൊയ്തീന്‍, സോമന്‍, കവിത, സുന്ദരി തുടങ്ങി 18 മാവോയിസ്റ്റുകളുടെ ഫോടോ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളും പൊലീസ് പതിച്ചിട്ടുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നാണ് വാഗ്ദാനം.

Keywords:  Police poster asking Maoists to surrender, Kannur, News, Police Poster, Compensation, Declaration, Maoist, Surrender, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia