പോലീസുകാരെ കൊലപ്പെടുത്താന്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, പിന്നില്‍ ബ്ലേഡ് മാഫിയയും ഗുണ്ടകളും, ജാഗ്രതാ നിര്‍ദേശം നല്കി അധികൃതര്‍
Jan 26, 2018, 10:57 IST
ADVERTISEMENT
കൊല്ലം:(www.kvartha.com 26.01.2018) ബ്ലേഡ് മാഫിയക്കും ഗുണ്ടകള്‍ക്കുമെതിരെ നടപടിയെടുത്ത പോലീസുകാരെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ നീക്കമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എസ് ഐയടക്കം മൂന്നുപേരെ കൊലപ്പെടുത്താന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് മൂന്നു പോലീസുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി ഡി ജി പി സര്‍ക്കുലര്‍ പുറത്തിറക്കി. സാധാരണക്കാര്ക്കുനേരേ ബ്ലേഡ് മാഫിയയുടെയും ഗുണ്ടാസംഘത്തിന്റെയും അതിക്രമം ഉണ്ടായപ്പോള്‍ അത് അമര്‍ച്ചചെയ്യാന്‍ മുന്‍കൈയെടുത്ത പോലീസുകാര്‍ക്കാണ് ഭീഷണി.
കൊല്ലം ഈസ്റ്റ് എസ് ഐയായിരുന്ന ജി ഗോപകുമാര്‍, എ എസ് ഐ ജോസ്പ്രകാശ്, സി പി ഒ അനന് ബാബു എന്നിവരെ വാഹനമിടിച്ചു കൊലപ്പെടുത്തുമെന്ന് ഇന്റലിജന്‍സ് മേധാവിയാണ് ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഏതൊക്കെ ഗുണ്ടകളേയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിനെ തുര്‍ന്ന് ഡി ജി പി റേഞ്ച് ഐ ജിക്ക് നല്കിയ അത്യപൂര്‍വ സര്‍ക്കുലറാണ് പുറത്തുവന്നത്. പോലീസുകാര്‍ക്കെതിരെയുള്ള ഭീഷണി നേരിടാനാണു നിര്‍ദേശം.
ജീവനു ഭീഷണി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാനും ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനകല്യാണ്‍, സത്യന്‍സ് ബാങ്കേഴ്സ് എന്നിവ റെയിഡ് ചെയ്യുകയും കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെയുള്ള നഗരത്തിലെ കുപ്രസിദ്ധരായ വട്ടിപ്പലിശക്കാരില്‍ നിന്നു കുബേര ഓപ്പറേഷനിലൂടെ കോടിക്കണക്കിനു രൂപയും ആധാരങ്ങളും രേഖകളും പിടിച്ചെടുത്തിരുന്നു. ഇവരാണ് പോലീസുകാരെ കൊലപ്പെടുത്താനുള്ള നീക്കത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേരത്തെ കൊല്ലത്തു നിന്നു കാണാതായ കൃഷ്ണകുമാറെന്ന യുവാവിനെ ഈ പോലീസ് സംഘം കൊലപ്പെടുത്തിയെന്ന് ബ്ലേഡ് മാഫിയ പ്രചരിപ്പിച്ചിരുന്നു.
പോലീസുകാരെ കൊലക്കേസില്‍ കുടുക്കാനുള്ള പദ്ധതി യഥാര്‍ഥ പ്രതികള്‍ പിടിയിലായതോടെ പൊളിയുകയായിരുന്നു. അമര്‍ച്ചചെയ്യപ്പെട്ട ഗുണ്ടാസംഘങ്ങളും ബ്ലേഡ് മാഫിയയും വീണ്ടു സജീവമാകുന്നതിന്റെ സൂചകളാണ് ഈ റിപ്പോര്‍ട്ടോടെ പുറത്തുവരുന്നത്. ഗുണ്ടകള്‍ക്കെതിരെ നടപടിക്കു നിര്‍ദേശിച്ച ഡി ജി പി ഇവരുടെ നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ചിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റേയും ഡി ജി പിയുടേയും ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് പോലീസ്. ഇതേസമയം പോലീസുകാരുടെ ജീവനുപോലും ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Police, DGP, Inteligence, Blade mafia, Police person may be attacked by blade mafia; inteligence report
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.