വാഹനാപകടത്തില്‍ പരിക്കേറ്റ് അനങ്ങാനാവാത്ത നിലയിലായിരുന്ന തെരുവുനായയ്ക്ക് രക്ഷകരായി പൊലീസ് ഉദ്യോഗസ്ഥര്‍
Aug 9, 2021, 11:44 IST
ദേവികുളം: (www.kvartha.com 09.08.2021) വാഹനാപകടത്തില്‍ പരിക്കേറ്റ് അനങ്ങാനാവാത്ത നിലയിലായിരുന്ന തെരുവുനായയ്ക്ക് രക്ഷകരായി പൊലീസ് ഉദ്യോഗസ്ഥര്‍. അജ്ഞാതവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് വഴിയരികില്‍ കിടന്നിരുന്ന നായയെയാണ് പൊലീസുകാര്‍ സംരക്ഷിച്ചത്. ദേവികുളം പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് നായയെ അവശനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച പൊലീസ് സ്റ്റേഷന് സമീപത്തുനിന്ന് നായയെ കണ്ടെത്തുമ്പോള്‍ ഇരുകാലിനും നടുവിനും പരിക്കേറ്റ് അനങ്ങാനാവാത്ത നിലയിലായിരുന്നു. നായയെ ക്വാര്‍ടേഴ്‌സിലേക്ക് എത്തിച്ച് പൊലീസുകാര്‍ പ്രാഥമിക ചികിത്സ നല്‍കി. ഞായറാഴ്ച ദേവികുളത്ത് നിന്ന് ഡോക്ടറെത്തി നായയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.
നിലവില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നായ. പൊലീസ് ഉദ്യോഗസ്ഥരാണ് നായയെ സംരക്ഷിക്കുന്നത്. സി പി ഒമാരായ സുയിന്ദ് സുനില്‍കുമാര്‍, അഖില്‍ നാഥ്, ടി എസ് ബിപിന്‍, അമല്‍ പി എസ്, മൃഗസ്‌നേഹിയായ കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നായയെ രക്ഷപ്പെടുത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.