Injured | ബൈകിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുന്നതിനിടെ ബീയര്‍ കുപ്പികൊണ്ട് കുത്തേറ്റ് പൊലീസുകാര്‍ക്ക് പരുക്ക്
Apr 1, 2023, 16:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) ബൈകിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുന്നതിനിടെ ബീയര്‍ കുപ്പികൊണ്ട് കുത്തേറ്റ് പൊലീസുകാര്‍ക്ക് പരുക്ക്. ട്രാഫിക് എസ് ഐ അരുള്‍, എഎസ്‌ഐ റെജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. തമിഴ്‌നാട് സ്വദേശികളായ സായ്രാജ്, പോള്‍കണ്ണന്‍ എന്നിവരാണ് വീട്ടമ്മയുടെ മാല കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം.
തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയ ബൈകിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
പ്രതികളെ കുറിച്ചുള്ള വിവരം ട്രാഫിക് പൊലീസിനുള്‍പ്പെടെ നല്‍കിയിരുന്നു. തുടര്‍ന്ന് ഇടപ്പള്ളിയില്‍നിന്നു പാലാരിവട്ടം ഭാഗത്തേക്ക് ബൈകില്‍ പോകുകയായിരുന്ന പ്രതികളെ ട്രാഫിക് പൊലീസ് തിരിച്ചറിഞ്ഞു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. പ്രതികളെ പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തു.

Keywords: Police officers injured in attack by thief, Kochi, News, Police, Arrested, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.