SWISS-TOWER 24/07/2023

മകന്‍ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാന്‍ പാറമട ഉടമയില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങി; പൊലീസിനെതിരെ കേരളത്തിലെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 23.09.2021) മകന്‍ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാന്‍ പാറമട ഉടമയില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പൊലീസിനെതിരെ കേരളത്തിലെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കേരള പൊലീസിലെ നാലുപേരെ പ്രതിചേര്‍ത്തുകൊണ്ടുള്ള കേസാണ് രജിസ്റ്റര്‍ ചെയ്തത്.

കൊടകര സ്റ്റേഷന്‍ എസ് എച് ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണന്‍, തടിയിട്ടപ്പറമ്പ് സ്റ്റേഷന്‍ എസ് എച് ഒ സുരേഷ്‌കുമാര്‍, എ എസ് ഐ യാകൂബ്, വനിതാ സി പി ഒ ജ്യോതി ജോര്‍ജ് എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.

മകന്‍ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാന്‍ പാറമട ഉടമയില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങി; പൊലീസിനെതിരെ കേരളത്തിലെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി

മകന്‍ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാന്‍ പാറമട ഉടമയില്‍നിന്ന് അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്പാദിച്ചെന്നുകാണിച്ച് പൊതുപ്രവര്‍ത്തകനായ അജിത് കൊടകര നല്‍കിയ പരാതിയിലാണ് ഇഡിയുടെ നടപടി. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയാണ് രണ്ട് പൊലീസ് സ്റ്റേഷന്‍ മേധാവികളുള്‍പെടെ നാലുപേരെ ഇ ഡി കേസില്‍ പ്രതിചേര്‍ത്തത്.

പരാതിക്കാരനേയും ഇരയായ പെണ്‍കുട്ടിയേയും മോശക്കാരായി തീര്‍ക്കാനും ഇതിനിടെ ശ്രമം നടന്നതായും കണ്ടെത്തി. കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ ഇഡി പരാതിക്കാരനില്‍ നിന്ന് തെളിവുകളും മൊഴിയുമെടുത്തു. മാനഭംഗക്കേസില്‍ അറസ്റ്റ് ചെയ്യാത്തത് സംബന്ധിച്ച പരാതിയില്‍ ഹൈകോടതി വിശദീകരണം ചോദിച്ചപ്പോള്‍ തടിയിട്ടപറമ്പ് പൊലീസ് നല്‍കിയ സത്യവാങ്മൂലമാണ് പൊലീസുകാരെ കുടുക്കിയത്.

പരാതിക്കാരിയായ പെണ്‍കുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാന്‍ മാനഭംഗപ്പരാതി കെട്ടിച്ചമയ്ക്കാറുണ്ടെന്നും കൊടകര സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപറമ്പ് പൊലീസ് 2020 സെപ്റ്റംബര്‍ 30-ന് നല്‍കിയ സത്യവാങ്മൂലം.

എന്നാല്‍, കൊടകര പൊലീസ് പെണ്‍കുട്ടിയുടെ പേരില്‍ കേസെടുത്തത് ഒക്ടോബര്‍ ഒന്നിനായിരുന്നു. ഈ കേസില്‍ പെണ്‍കുട്ടിയെ കുടുക്കാന്‍ കൊടകരയിലെയും തടിയിട്ടപറമ്പിലെയും പൊലീസുകാര്‍ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമാണ് പരാതി.

ഇതുസംബന്ധിച്ച് ചാലക്കുടി ഡിവൈ എസ് പി അന്വേഷിച്ചെങ്കിലും പൊലീസിന് അനുകൂലമായ റിപോര്‍ട് നല്‍കി. എന്നാല്‍, വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കൊടകര സ്റ്റേഷന്‍ എസ് എച് ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണനെതിരെ വകുപ്പുതലനടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

കേസില്‍ പൊലീസിന്റെ വേട്ടയാടലിനെത്തുടര്‍ന്ന് പെണ്‍കുട്ടി വിദേശത്തേക്ക് പോയി. കേസ് നടത്തിപ്പിന് ചുക്കാന്‍പിടിച്ച അജിത് കൊടകരയെ വെള്ളിക്കുളങ്ങര പൊലീസ് ഗുണ്ടാപട്ടികയിലും ഉള്‍പെടുത്തി. ഈ സ്റ്റേഷനില്‍ അജിത്തിനെതിരെ ഒരു കേസ് പോലുമില്ല.

Keywords:  Police officers bribed to settle molest case; ED registers first case against police in Kerala, Thrissur, News, Police, Criminal Case, Complaint, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia