എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചു; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി ദിവ്യ ഗോപിനാഥ്
Jul 11, 2020, 18:43 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.07.2020) പൂന്തുറയില്‍ ജൂനിയര്‍ എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴചയാണ് കൊട്ടാരക്കര സ്വദേശിയായ കുമരിച്ചന്തയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയുടെ ഫലം വന്നത്. സ്‌റ്റേഷനിലെയും പൂന്തുറയിലെ താമസസ്ഥലത്തെയും 50ഓളം പേര്‍ ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇതോടെ പൂന്തുറ സ്‌റ്റേഷനിലെ 10 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ എസ്‌ഐ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയതിന് ശേഷവും പൊലീസ് ഉദ്യോഗസ്ഥനോട് ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെന്ന് ആക്ഷേപമുയരുന്നു. തിരുവനന്തപുരത്ത് ജോലി ഭാരം കൂടുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളവരെ പോലും നിര്‍ബന്ധിച്ച് ഡ്യൂട്ടിക്ക് കയറ്റുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി ദിവ്യ ഗോപിനാഥ് പറഞ്ഞു. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡിസിപി പറഞ്ഞു.

Keywords: Kerala, Thiruvananthapuram, News, COVID-19, corona, Police, police officer test positive for corona virus
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.