കൊടി സുനിയെ പോലീസ് കീഴടക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ

 


കൊടി സുനിയെ പോലീസ് കീഴടക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ
കണ്ണൂര്‍: ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘത്തിലെ പ്രധാനികളായ കൊടി സുനിയേയും ഷാഫിയേയും കിര്‍മാണി മനോജിനേയും പോലീസ് കീഴ്പ്പെടുത്തിയത് തന്ത്രപരമായ നീക്കത്തിലൂടെ. തൊഴിലാളികളുടെ വേഷത്തില്‍ ടിപ്പറിലെത്തിയാണ്‌ പോലീസ് സംഘം പ്രതികളെ പിടികൂടിയത്. ഇരിട്ടിക്കടുത്ത് പെരിങ്ങവനത്തില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്ന പ്രതികള്‍ പോലീസ് വീട് വളഞ്ഞതോടെ തോക്ക് ചൂണ്ടി. മല്‍പിടുത്തത്തിനൊടുവിലാണ്‌ പോലീസ് പ്രതികളെ കീഴടക്കിയത്. ലൈസന്‍സില്ലാത്ത തോക്കും ആറ് തിര നിറയ്ക്കാവുന്ന തോക്കുകളും കഠാരകളും പോലീസ് ഇവരില്‍ നിന്നും പിടികൂടി. മൂന്ന്‌ കിലോമീറ്ററോളം വനത്തിലൂടെ നടന്നാണ്‌ പോലീസ് പ്രതികള്‍ താമസിക്കുന്നിടത്തെത്തിയത്.

പുലര്‍ച്ചെ ശക്തമായ മഴയുണ്ടായതിനാല്‍ പോലീസിന്റെ നീക്കങ്ങള്‍ പ്രതികള്‍ അറിഞ്ഞിരുന്നില്ല. പോലീസ് ഷെഡ് വളഞ്ഞ്‌ കതക്‌ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അപ്പോള്‍ കുടിലിനുള്ളില്‍ ആറ് പേരാണ്‌ ഉണ്ടായിരുന്നത്. കതക് ചവിട്ടിപ്പൊളിച്ചതോടെ ഞെട്ടി എഴുന്നേറ്റ പ്രതികള്‍ ആദ്യം പകച്ച് നിന്നെങ്കിലും പിന്നീട് കൊടി സുനി ലൈസന്‍സില്ലാത്ത തോക്ക് ചൂണ്ടി പോലീസിനെ ഭീഷണിപ്പെടുത്തി. എന്നാല്‍ പോലീസ് പ്രതികളേയും അവര്‍ക്ക് സഹായികളായി കൂടെ താമസിച്ചിരുന്ന മൂന്ന്‌ സിപിഐഎം പ്രവര്‍ത്തകരേയും മല്‍പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. കാരായി ശ്രീജിത്ത്, കാട്ടു സുനി, നെല്ലിക്കല്‍ രജീഷ് എന്നിവരാണ്‌ പ്രതികളെ കൂടാതെ അറസ്റ്റിലായത്.

Keywords:  Kannur, Kerala, T.P Chandrasekhar Murder Case, Police, Accused 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia