Found Dead | കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Nov 7, 2023, 21:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) പൊലീസുകാരനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും ജനമൈത്രി ബീറ്റ് ഓഫീസറുമായ ബി ലാലിനെ(55) ആണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞമാസം തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൊല്ലം മുഖത്തല കുറുമണ്ണ ചിറ്റിലിക്കാട് കോളനിയില്‍ ഗീതും നിവാസില്‍ ഗീതു കൃഷ്ണന്‍ (33) ആണ് മരിച്ചത്. രാവിലെ ഏഴേ കാലോടെ സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള വിശ്രമമുറിയോട് ചേര്‍ന്ന പഴയ മെസ്സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംസ്ഥാന പൊലീസില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 69 പേരാണ് ആത്മഹത്യ ചെയ്തതെന്ന കണക്കും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 12 പേര്‍ ആത്മഹത്യ ശ്രമവും നടത്തിയിട്ടുണ്ട്. ജോലി സമ്മര്‍ദത്തിന് ഒപ്പം കുടുംബ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പൊലീസ് തയാറാക്കിയ റിപോര്‍ടിലെ കണ്ടെത്തല്‍.
കഴക്കൂട്ടത്തെ എഫ് സി ഐയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് നിഗമനം. കിളിമാനൂര്‍ സ്വദേശിയാണ് ലാല്‍.
സംസ്ഥാന പൊലീസില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 69 പേരാണ് ആത്മഹത്യ ചെയ്തതെന്ന കണക്കും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 12 പേര്‍ ആത്മഹത്യ ശ്രമവും നടത്തിയിട്ടുണ്ട്. ജോലി സമ്മര്‍ദത്തിന് ഒപ്പം കുടുംബ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പൊലീസ് തയാറാക്കിയ റിപോര്‍ടിലെ കണ്ടെത്തല്‍.
ജീവിതം പാതിവഴിക്ക് അവസാനിപ്പിക്കുന്ന പൊലീസുകാരുടെ എണ്ണം ഏറി വരുമ്പോഴും കൗണ്‍സിലിംഗിന് തയാറാക്കിയ പദ്ധതി പണമില്ലാത്ത കാരണം നിലച്ചുപോയി. സ്റ്റേഷനുകളില്‍ അതിരൂക്ഷമായ ആള്‍ക്ഷാമത്തെ തുടര്‍ന്ന് എട്ടുമണിക്കൂര്‍ സമയം പാലിക്കാനാകാറില്ല. ജോലി ഭാരം കുറയ്ക്കാന്‍ ക്രമസമാധാനവും കുറ്റാന്വേഷണവും വേര്‍തിരിക്കുമെന്ന പ്രഖ്യാപനവും പാതിവഴിക്ക് ഉപേക്ഷിച്ച മട്ടാണ്.

Keywords: Police Man Found Dead in House, Thiruvananthapuram, News, Found Dead, Police, Dead Body, Obituary, Counselling, Report, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.