Found Dead | സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ കോന്നി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ തൂങ്ങി മരിച്ച നിലയില്‍
Nov 16, 2022, 12:55 IST
പത്തനംതിട്ട: (www.kvartha.com) സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ കോന്നി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ബിനു കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ എആര്‍ ക്യാംപിലെ ബാരക്കിലെ മുകളിലത്തെ നിലയിലെ മുറിയുടെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കയ്യില്‍നിന്ന് കാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെന്നാണ് ബിനു കുമാറിനെതിരായ കേസ്. റാന്നി പൊലീസാണ് കേസെടുത്തത്. സ്ത്രീ നല്‍കിയ പണം കൊണ്ടു കാര്‍ വാങ്ങിയെങ്കിലും അത് അവര്‍ക്ക് നല്‍കാതെ മറ്റൊരാള്‍ക്ക് പണയപ്പെടുത്തി 10 ലക്ഷം രൂപ ബിനു കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു. കേസിനെ തുടര്‍ന്ന് കൊക്കാത്തോട് സ്വദേശിയായ ബിനുകുമാര്‍ ഏറെ നാളായി ജോലിക്ക് ഹാജരായിരുന്നില്ല.
സ്ത്രീകളോട് സൗഹൃദം നടിച്ച് പണം തട്ടിയെടുത്തുവെന്ന് ഇയാള്‍ക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നു. കുമാര്‍ കോന്നി സ്റ്റേഷനിലേക്ക് സ്ഥലംമാറി എത്തിയപ്പോള്‍ ബിനു അവിടെയും സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായും പരാതിയുണ്ട്.
Keywords: News,Kerala,State,Pathanamthitta,Found Dead,police-station,Police,Police men,Death,Case, Accused,Fraud, Police man found dead at Pathanamthitta AR Camp
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.