SWISS-TOWER 24/07/2023

വീട്ടില്‍ നിന്ന് ഡ്യൂട്ടിക്ക് ഇറങ്ങിയ പോലീസുകാരന്‍ സ്‌കൂള്‍ ബസിടിച്ച് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 2.10.2015) സ്‌റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിന് യൂണിഫോമില്‍ വീട്ടില്‍ നിന്നിറങ്ങിയ പോലീസുകാരന്‍ സഞ്ചരിച്ച ബൈക്കില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ദാരുണമായി മരണമടഞ്ഞു. കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ വണ്ണപ്പുറം പാത്തിക്കത്തൊട്ടിയില്‍ പി.കെ. കബീര്‍ (47) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാവിലെ 8.45 നാണ് അപകടം. വണ്ണപ്പുറം  മസ്ജിദിന് സമീപമുള്ള വീട്ടില്‍ നിന്നും തൊമ്മന്‍കുത്ത് വഴി കരിമണ്ണൂര്‍ സ്‌റ്റേഷനിലേക്ക് ഇറങ്ങിയ കബീറിനെ വണ്ണപ്പുറത്ത് നിന്നും  തൊമ്മന്‍കുത്തിലേക്ക് വന്ന ഞാറക്കാട് വിമല്‍ ജ്യോതി പബ്ലിക് സ്‌കൂളിലെ ബസ്സ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നൂറ് മീറ്ററോളം കബീറിനെയും വലിച്ചുകൊണ്ട് ബസ് നീങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ വണ്ണപ്പുറം അര്‍ച്ചന ആശുപത്രിയിലും പിന്നീട് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരുമാസം മുമ്പാണ് കഞ്ഞിക്കുഴി സ്‌റ്റേഷനില്‍ നിന്നും സ്ഥലം മാറി കരിമണ്ണൂര്‍ സ്‌റ്റേഷനില്‍
കബീര്‍ ചാര്‍ജ്ജെടുത്തത്. തൊടുപുഴ ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വണ്ണപ്പുറം ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.  ആഇഷയാണ് ഭാര്യ. മുട്ടം പോളിടെക്‌നിക് വിദ്യാര്‍ത്ഥി മിഥിലാജ്, വണ്ണപ്പുറം ഹിറാ പബ്ലിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അമീന എന്നിവര്‍ മക്കളാണ്. മൃതദേഹം തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറു കണക്കിന് സഹപ്രവര്‍ത്തകരും നാട്ടുകാരും അന്തിമോപചാരമര്‍പ്പിച്ചു.

വീട്ടില്‍ നിന്ന് ഡ്യൂട്ടിക്ക് ഇറങ്ങിയ പോലീസുകാരന്‍ സ്‌കൂള്‍ ബസിടിച്ച് മരിച്ചു


Also Read:

വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും

Keywords:  Thodupuzha, Police Station, Hospital, Treatment, Dead Body, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia