കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്; വി എസ് ജോയ് അടക്കം എട്ട് പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 17.06.2016) കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയടക്കം എട്ടുപേര്‍ക്ക് പരുക്കേറ്റു.

കേരള സര്‍വലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. ജോയിയെ കൂടാതെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍, സിന്‍ഡിക്കേറ്റ് അംഗം ജെ.എസ്.അഖില്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്; വി എസ് ജോയ് അടക്കം എട്ട് പേര്‍ക്ക് പരുക്ക്കേരള സര്‍വലാശാലയില്‍ എസ് എഫ് ഐ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കേരളാ സര്‍വ്വകലാശാല ആസ്ഥാനത്തിന് മുന്നില്‍ കെഎസ് യു നടത്തിയ പ്രതിഷേധ ധര്‍ണയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു.

സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകരെ തല്ലി ചതച്ച പൊലീസ് നടപടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്‌പെപെന്‍ഡ്
 ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Keywords: Thiruvananthapuram, Kerala, V.S Joy, SFI, KSU, CPM, Congress, Secretariat, March, Police, University, attack, Ramesh Chennithala, Oommen Chandy.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia