Investigation | കണ്ണൂര്‍ നഗരത്തില്‍ നിയന്ത്രണം വിട്ട പൊലീസ് ജീപ് പെട്രോള്‍ പംപില്‍ ഇടിച്ച് കയറിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമീഷണര്‍
Oct 17, 2023, 08:55 IST
കണ്ണൂര്‍: (KVARTHA) പൊലീസിനായി ഓടുന്ന ജീപുകളും മറ്റുവാഹനങ്ങളും ഏറെ പഴക്കമുളളതാണെന്ന ആരോപണമുയരുന്നു. പൊലീസിനെതിരെ ജനവികാരം ശക്തമായതിനെ തുടര്‍ന്ന് കണ്ണൂര്‍ നഗര ഹൃദയത്തിലെ കാള്‍ടെക്സ് ജന്‍ക്ഷനില്‍ കലക്ടറേറ്റിന് മുന്‍പിലെ പെട്രോള്‍ പംപിലേക്ക് പൊലീസ് ജീപ് ഇടിച്ചുകയറിയ സംഭവം വിശദമായി അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ പറഞ്ഞു.
വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന പ്രചാരണം തെറ്റാണ്. അപകട കാരണം കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കും. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പി എ ബിനുമോഹനാണ് അന്വേഷണ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ എ ആര്‍ കാംപിലെ ജീപാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. റോഡിലെ ബാരികേഡ് തകര്‍ത്ത ശേഷമാണ് നിയന്ത്രണം വിട്ട പൊലീസ് ജീപ് പെട്രോള്‍ പംപിലേക്ക് ഇടിച്ചുകയറിയത്. ഈ സമയം പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന മറ്റൊരു കാറിനെ പൊലീസ് ജീപ് ഇടിച്ചുതെറിപ്പിച്ചു. കാറിടിച്ച് ഇന്ധനമടിക്കുന്ന യന്ത്രവും തകര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
അപകടമുണ്ടാക്കിയ ജീപ് തുരുമ്പുപിടിച്ച നിലയിലായിരുന്നു. ജീപില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപില്‍ ഉണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പംപ് ജീവനക്കാര്‍ പറയുന്നു. കാറില്‍ ഉണ്ടായിരുന്ന ആര്‍ക്കും സാരമായ പരുക്കില്ല.
അപകടം നടന്നത് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്റെ ഏതാനും മീറ്ററുകള്‍ മാത്രം ദൂരെയുള്ള പെട്രോള്‍ സ്‌റ്റേഷനിലായിട്ടും
പൊലീസ് ഒരു മണിക്കൂര്‍ കഴിഞ്ഞു മാത്രം സംഭവ സ്ഥലത്തെത്തിയത് പ്രദേശവാസികളില്‍ ദുരൂഹതയുണ്ടാക്കിയിട്ടുണ്ട്.
പൊലീസ് എത്തിയാല്‍ മാത്രമേ അപകടമുണ്ടാക്കിയ വാഹനം കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളുവെന്ന് പ്രദേശവാസികള്‍ പറഞ്ഞതോടെയാണ് പൊലീസുകാരെത്തിയത്. പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും പരിപാലനവും കൃത്യമായ സമയത്ത് നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.

Keywords: Police jeep rammed into petrol pump in Kannur: City police commissioner orders investigation, Kannur, News, Accident, Police Jeep, Investigation, Police, Natives, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.