നിയന്ത്രണം വിട്ട പൊലീസ് ജീപ് നടുറോഡില്‍ മറിഞ്ഞുവീണു; അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കാല്‍നട യാത്രക്കാരന്‍
Dec 22, 2021, 10:00 IST
മലപ്പുറം: (www.kvartha.com 22.12.2021) നിയന്ത്രണം വിട്ട പൊലീസ് ജീപ് നടുറോഡില്‍ മറിഞ്ഞുവീണു. ചെമ്മാട് നിന്ന് ഒരു കേസിലെ പ്രതിയെ അന്വേഷിച്ച് മമ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന തിരൂരങ്ങാടി പൊലീസിന്റെ ജീപാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് മമ്പുറം വലിയ പള്ളിക്ക് സമീപം റോഡില്‍ മറിഞ്ഞത്.
അപകടത്തില്‍നിന്ന് തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു കാല്‍നട യാത്രക്കാരന്‍ അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്. എസ് ഐ എസ് കെ പ്രിയന്‍, പൊലീസുകാരായ ഷിബിത്ത്, ശിവന്‍ എന്നിവരായിരുന്നു ജീപിലുണ്ടായിരുന്നത്. നിസാര പരിക്കുകളേറ്റ പൊലീസുകാരെ തിരൂരങ്ങാടി താലൂകാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീതി കുറഞ്ഞ ഈ റോഡില്‍ വാഹനം പള്ളിയുടെ ധര്‍മപ്പെട്ടിയുടെ തറയില്‍ ഇടിച്ചാണ് മറിഞ്ഞ്. ഒടികൂടിയ നാട്ടുകാരാണ് ജീപ് നേരെയാക്കി ഉയര്‍ത്തിയത്. പൊലീസ് വാഹനം അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മറ്റൊരു വാഹനം വണ്‍വേ തെറ്റിച്ച് വന്നതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.