Investigation | തലശേരിയിലെ പൊലീസ് ജീപ് അപകടം: അന്വേഷണം ആരംഭിച്ചു

 


തലശേരി: (www.kvartha.com) എരഞ്ഞോളി ചുങ്കത്ത് നിയന്ത്രണം വിട്ട പൊലീസ് ജീപ് നിര്‍ത്തിയിട്ട ബൈകിലിടിച്ച് മറിഞ്ഞ സംഭവത്തില്‍ തലശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം അനിലിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ജീപിനടിയില്‍പ്പെട്ട് അഞ്ചാംമൈല്‍ എരുവട്ടിയിലെ പൂളബസാറിലെ രൂപേഷിന് (35) ആണ് പരുക്കേറ്റത്.
          
Investigation | തലശേരിയിലെ പൊലീസ് ജീപ് അപകടം: അന്വേഷണം ആരംഭിച്ചു

ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. റോഡില്‍ ബൈകില്‍ ചാരി നില്‍ക്കവേ, നിയന്ത്രണം വിട്ട പൊലീസ് ജീപ് ബൈകിലിടിച്ച് മറിയുകയായിരുന്നു. തലശേരി ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ജീപാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ ജീപുയര്‍ത്തിയാണ് രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതിനിടെ സ്ഥലത്ത് കൂടി കടന്നുപോകുകയായിരുന്ന സ്പീകര്‍ എഎന്‍ ശംസീര്‍ തന്റെ എസ്‌കോര്‍ട് വാഹനത്തില്‍ പരുക്കേറ്റ രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകയും തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Keywords:  News, Kerala, Kannur, Thalassery, Top-Headlines, Investigates, Police, Accident, Police jeep accident in Thalassery: Investigation started.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia