Investigation | 'കത്തികാട്ടി വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച ചെയ്യാന്‍ ശ്രമം'; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) നഗരത്തില്‍ കത്തികാട്ടി വയോധികയുടെസ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തലശേരി നഗരത്തിലെ എംഎം റോഡിലെ നരസിഹം ക്ഷേത്രം പിന്‍വശത്തുള്ള ഗോപാലകൃഷ്ണ ദേവസ്വം മഠത്തില്‍ തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ച ചെയ്യാന്‍ ശ്രമിച്ചത്.
            
Investigation | 'കത്തികാട്ടി വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച ചെയ്യാന്‍ ശ്രമം'; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ക്ഷേത്ര പൂജാരി പരേതനായ ഗണേശ ഭട്ടിന്റെ ഭാര്യ പ്രസന്നാജി ഭട്ടിന്റെ സ്വര്‍ണാഭരണങ്ങളാണു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിലെത്തിയ മുഖംമൂടി ധരിച്ചയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പരാതി.

വയോധിക ബഹളം വച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കത്തി കാണിച്ച് കൈയ്യിലുള്ള വളം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി വയോധിക പറഞ്ഞു. ഇതിനിടെ നിസാരമായി വയോധികയ്ക്കു പരുക്കേറ്റു. മതില്‍ ചാടിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. തലശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം അനിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Assault, Robbery, Theft, Investigates, Complaint, Police, Police investigating robbery attempt case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia