Suspended | മകനെ ജാമ്യത്തിലെടുക്കാന്‍ എത്തിയ വയോധികയായ അമ്മയെ തള്ളിയിട്ട് അസഭ്യം പറഞ്ഞ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Apr 16, 2023, 17:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) മകനെ ജാമ്യത്തിലെടുക്കാന്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയായ അമ്മയ്ക്കെതിരെ മദ്യപിച്ച് മദോന്‍മത്തനായി പരാക്രമം കാണിച്ചെന്ന പരാതിയില്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അറിയിച്ചു.
ധര്‍മ്മടം എസ് എച് ഒ മദ്യപിച്ചിരുന്നതായും പൊലീസ് അറസ്റ്റു ചെയ്ത പ്രതിയായ സുനില്‍ കുമാറിന്റെ അമ്മയോടും ബന്ധുക്കളോടും മോശമായി പെരുമാറിയെന്നും സുനില്‍ കുമാറിനെ ലോകപിലിട്ടു മര്‍ദിച്ചതായും അന്വേഷണത്തില്‍ നിന്നും വ്യക്തമായതായി സിറ്റി പൊലീസ് കമിഷണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ധര്‍മ്മടം സിഐ സ്മിതേഷിനെതിരെയാണ് ഗുരുതര ആരോപണമുയര്‍ന്നത്. സ്റ്റേഷനിലെത്തിയ വയോധികയായ സ്ത്രീയെ ഇയാള്‍ തള്ളിയിട്ടതായും ലാതി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം. ധര്‍മ്മടം പൊലീസ് മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്ത സുനില്‍കുമാറിനെ ജാമ്യത്തില്‍ ഇറക്കുന്നതിനായി സ്റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരിക്കും എതിരെയാണ് സിഐ സ്മിതേഷ് അപമര്യാദയായി പെരുമാറിയത്.
ഒരു വാഹനത്തില്‍ തട്ടിയെന്ന പരാതിയിലാണ് സുനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം. സുനില്‍കുമാറിന്റെ അമ്മയെ ഇയാള്‍ തള്ളിയിട്ടതായി ആരോപണമുണ്ട്. അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ആക്രോശിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
സ്റ്റേഷനിലെ വനിതാ പൊലീസ് അടക്കമുള്ളവര്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്മിതേഷ് വഴങ്ങുന്നില്ല. നിലത്ത് കിടക്കുന്ന സ്ത്രീ ഹൃദ്രോഗിയാണെന്ന് സമീപത്തുള്ളവര്‍ പറയുന്നുണ്ടെങ്കിലും അമ്മയെ എടുത്തിട്ട് പോയില്ലെങ്കില്‍ എല്ലാത്തിനെയും ചവിട്ടുമെന്നാണ് ഇയാള്‍ ആക്രോശിക്കുന്നത്.
ഇവര്‍ക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചതായും ഇവര്‍ വന്ന വാഹനത്തിന്റെ ചില്ല് ലാതി ഉപയാഗിച്ച് തകര്‍ത്തതായും പരാതിയുണ്ട്. നേരത്തെ സ്റ്റേഷനിലെത്തുന്ന പരാതിക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതി സ്മിതേഷിനെതിരെ ഉയര്‍ന്നിരുന്നു.
ധര്‍മ്മടം എസ് എച് ഒ മദ്യപിച്ചിരുന്നതായും പൊലീസ് അറസ്റ്റു ചെയ്ത പ്രതിയായ സുനില്‍ കുമാറിന്റെ അമ്മയോടും ബന്ധുക്കളോടും മോശമായി പെരുമാറിയെന്നും സുനില്‍ കുമാറിനെ ലോകപിലിട്ടു മര്‍ദിച്ചതായും അന്വേഷണത്തില്‍ നിന്നും വ്യക്തമായതായി സിറ്റി പൊലീസ് കമിഷണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ധര്‍മ്മടം സിഐ സ്മിതേഷിനെതിരെയാണ് ഗുരുതര ആരോപണമുയര്‍ന്നത്. സ്റ്റേഷനിലെത്തിയ വയോധികയായ സ്ത്രീയെ ഇയാള്‍ തള്ളിയിട്ടതായും ലാതി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം. ധര്‍മ്മടം പൊലീസ് മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്ത സുനില്‍കുമാറിനെ ജാമ്യത്തില്‍ ഇറക്കുന്നതിനായി സ്റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരിക്കും എതിരെയാണ് സിഐ സ്മിതേഷ് അപമര്യാദയായി പെരുമാറിയത്.
ഒരു വാഹനത്തില്‍ തട്ടിയെന്ന പരാതിയിലാണ് സുനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം. സുനില്‍കുമാറിന്റെ അമ്മയെ ഇയാള്‍ തള്ളിയിട്ടതായി ആരോപണമുണ്ട്. അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ആക്രോശിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
ഇവര്‍ക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചതായും ഇവര്‍ വന്ന വാഹനത്തിന്റെ ചില്ല് ലാതി ഉപയാഗിച്ച് തകര്‍ത്തതായും പരാതിയുണ്ട്. നേരത്തെ സ്റ്റേഷനിലെത്തുന്ന പരാതിക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതി സ്മിതേഷിനെതിരെ ഉയര്‍ന്നിരുന്നു.
Keywords: Police inspector who pushed an elderly mother who came to bail son out and abused suspended, Kannur, News, Suspended, Complaint, Attack, Probe, Media, Custody, City Police Commissioner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.