Police Inspector reinstated | അധികാര ദുര്‍വിനിയോഗവും അഴിമതിയും ക്രമക്കേടും നടത്തിയെന്ന പരാതിയില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ജി ശ്രീമോനെ തിരിച്ചെടുത്തു; ക്രൈംബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടറാവും

 


കോട്ടയം: (www.kvartha.com) അധികാര ദുര്‍വിനിയോഗവും അഴിമതിയും ക്രമക്കേടും നടത്തിയെന്ന പരാതിയില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ജി ശ്രീമോനെ സര്‍കാര്‍ തിരിച്ചെടുത്തു. ഹൈകോടതി നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു സര്‍കാര്‍ നടപടി. കാസര്‍കോട് ക്രൈംബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടര്‍ ആയിട്ടാണ് പുതുതായി നിയമനം. മന്ത്രി ജിആര്‍. അനിലിനോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ ഇന്‍സ്‌പെക്ടര്‍ ഡി ഗിരിലാലിനെ വിജിലന്‍സിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവിനൊപ്പമാണ് ശ്രീമോനെ പുതുതായി നിയമിച്ചു കൊണ്ടുള്ളതും വന്നിരിക്കുന്നത്.
                    
Police Inspector reinstated | അധികാര ദുര്‍വിനിയോഗവും അഴിമതിയും ക്രമക്കേടും നടത്തിയെന്ന പരാതിയില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ജി ശ്രീമോനെ തിരിച്ചെടുത്തു; ക്രൈംബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടറാവും

കോട്ടയത്ത് ക്രൈംബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കുമ്പോഴാണ് ശ്രീമോനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടത്. ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കി ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവിധ കേസുകളില്‍ ശ്രീമോന്‍ അനാവശ്യമായി ഇടപെട്ടത് സംബന്ധിച്ച് നിരവധി പരാതികള്‍ വന്നത് കോടതി ശ്രദ്ധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീമോനെതിരായ മുപ്പതോളം പരാതികള്‍ അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ ജസ്റ്റിസ് മുഹമ്മദ് മുശ്ത്വാഖ് ഉത്തരവിട്ടത്. വിജിലന്‍സ് ഐജി എച് വെങ്കിടേഷ് നടത്തിയ അന്വേഷണത്തില്‍ 18 പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ട് ആയിരം പേജുള്ള റിപോര്‍ട് ഹൈകോടതിയില്‍ സമര്‍പിച്ചിരുന്നു.

തൊടുപുഴ ഇന്‍സ്‌പെക്ടര്‍ ആയിരിക്കുമ്പോള്‍ ഒരു വസ്തു ഇടപാട് കേസില്‍ ശ്രീമോന്‍ എതിര്‍ കക്ഷിക്ക് വേണ്ടി ഇടപെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഹൈകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് ഐജിയുടെ അന്വേഷണ റിപോര്‍ട് ഞെട്ടിക്കുന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീമോനെ സസ്‌പെന്‍ഡ് ചെയ്യാനും ഹൈകോ ടതി നിര്‍ദേശിച്ചിരുന്നു. സസ്‌പെന്‍ഷന് പിന്നാലെ തുടരന്വേഷണം നടത്തി സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇതിനെതിരേ സര്‍കാരിന് ശ്രീമോന്‍ നല്‍കിയ പരാതിയില്‍ വീണ്ടും അന്വേഷണം നടന്നു.

ഐജി വിജയ് സാഖറേയ്ക്കായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹത്തിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസില്‍ തിരികെ എടുത്തതും കാസര്‍കോട് പോസ്റ്റ് ചെയ്തതും. 18 കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് തെളിവു സഹിതം വിജിലന്‍സ് ഐജി കോടതിയില്‍ സമര്‍പിച്ച റിപോര്‍ട് അവഗണിച്ചാണ് ശ്രീമോനെ സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്. ഇത് പൊലീസ് സേനയില്‍ പുതിയ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Keywords:  Latest-News, Kerala, Kottayam, Top-Headlines, Police, Police, Crime Branch, Criminal Case, Police Inspector NG Srimon, Police Inspector NG Srimon reinstated.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia