ലോക്ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പൊലീസ് പാസ് അനുവദിക്കാനായി തയാറാക്കിയ സൈറ്റ് പണിമുടക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.05.2021) ലോക് ഡൗൺ രണ്ടാം ദിവസത്തേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് പൊലീസ് പരിശോധന കര്‍ശനമായി തുടരുന്നു. എന്നാൽ പൊലീസ് പാസിന് വേണ്ടി വൻ തിരക്ക്. പാസുമായി ഇറങ്ങിയാൽ മാത്രമെ ലോക് ഡൗൺ കാലത്ത് യാത്ര അനുവദിക്കു എന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് പാസെടുക്കാൻ വൻ തിരക്ക് അനുഭവപ്പെടുന്നത്.

ആളുകൾ തിക്കിത്തിരക്കി കയറിയതോടെ പാസ് അനുവദിക്കാനായി തയ്യാറാക്കിയ സൈറ്റ് പണി മുടക്കിയ അവസ്ഥയിലാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണെന്നാണ് സൈബര്‍ ഡോം ഇപ്പോൾ അറിയിക്കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് അപേക്ഷ സമര്‍പിക്കാവുന്ന വിധത്തിലാണ് സൈറ്റ് ഒരുക്കിയിരുന്നത്. എന്നാൽ ആവശ്യക്കാര്‍ ഏറെ ആയതോടെയാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്.
Aster mims 04/11/2022

ലോക്ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പൊലീസ് പാസ് അനുവദിക്കാനായി തയാറാക്കിയ സൈറ്റ് പണിമുടക്കി

ഒരു സമയം പതിനായിരത്തിലേറെ പേരാണ് പാസിനായി സൈറ്റിൽ അപേക്ഷയുമായി എത്തുന്നത്. എന്നാൽ ആവശ്യപ്പെട്ട എല്ലാവര്‍ക്കുമല്ല അത്യാവശ്യക്കാര്‍ക്ക് മാത്രമെ പാസ് അനുവദിക്കാനാകൂ എന്നാണ് നിലപാട്.

Keywords:  News, Thiruvananthapuram, Police, COVID-19, Corona, State, Kerala, Top-Headlines, Police inspections in the state continue to be strict.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script