വി.എസിന് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി

 


വി.എസിന് കനത്ത പോലീസ് സുരക്ഷ  ഏര്‍പ്പെടുത്തി
തിരുവനന്തപുരം: നേതൃത്വത്തിനെതിരെ ശക്തമായി നീങ്ങുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വി എസിനെതിരെ സിപിഎമ്മില്‍ നിന്ന് പ്രതിഷേധമുയരാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുിത്തിയിരിക്കുന്നത്.

അടൂരില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ വി എസ് വന്നിറങ്ങിയത് ജനക്കൂട്ടത്തിലേക്കായിരുന്നു.
പ്രതിപക്ഷ നേതാവിന്റെ എഴുപത്തിഏഴാം നമ്പര്‍ കാറിന്റെ ഡോര്‍ തുറന്ന് വി എസ് പുറത്തിറങ്ങിയതോടെ പ്രവര്‍ത്തകരുടെ ആവേശം ശക്തമാകുകയും വയലാറിന്റെ മാണിക്യത്തിന് ആഭിവാദ്യങ്ങള്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുയും ചെയ്തിരുന്നു.
വേദിയിലേക്കു പോകുമ്പോഴും തിരിച്ചു മടങ്ങുമ്പോഴും പ്രത്യേക സുരക്ഷാവലയത്തിനു പുറമെ പോലീസ് തീര്‍ത്ത സുരക്ഷ ചങ്ങലക്കിടയിലൂടെയാണ് വി എസ് നീങ്ങിയത്. ചില സിപിഎം നേതാക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് രഹസ്യന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശമുള്ളതായി അറിയുന്നു.


Keywords:  Thiruvananthapuram, V.S Achuthanandan, Police, Kerala, Security
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia