എമിഗ്രേഷന്‍ തട്ടിപ്പ്: പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

എമിഗ്രേഷന്‍ തട്ടിപ്പ്: പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: എമിഗ്രേഷന്‍ തട്ടിപ്പിനെത്തുടര്‍ന്ന് പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമ്പാശേരി വഴിയുള്ള മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം സി­വില്‍പോലീസ് ഓഫീസര്‍ എ.പി. അജീബിനെയാണ് സസ്‌പെന്റു ചെയ്തത്. അജീബ് ഒരു മാസമായി ഒളിവിലാ­ണ്.


മനുഷ്യക്കടത്തിനു പിന്നില്‍ ഡി.വൈ.എസ്.പി. മാരും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന റാക്കറ്റിന്റെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെരുമ്പാവൂരിലെ ഒരു ബാങ്കിലേയ്ക്കാണ് റാക്കറ്റിനുള്ള കോഴപ്പണം എത്തിയിട്ടുള്ളത്. ഈ തുക നെടുമ്പാശേരി വിമാനത്താവളത്തിനുസമീപത്തെ ഒരു എ ടി എം കൗണ്ടര്‍ വഴിയാണ് അധികവും പിന്‍വലിച്ചിട്ടുള്ളത്.

2011 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതികളാ­യ ഉ­ദ്യോഗസ്ഥരുടെയും അടുത്തബന്ധുക്കളുടെയും ബാ­ങ്ക് അക്കൗണ്ടുകളില്‍ 64 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് റാക്കറ്റ് കടത്തിയതില്‍ അധികവും മതിയായ യാത്രാരേഖയില്ലാത്ത ക്രിമിനലുകളും യുവതികളുമാണെന്നാണ് സൂ­ചന.

Keywords: Police, Officer, Kochi, Airport, Bank, Month, Depodit, Kvartha, Malayalam Vartha, Malayalam News, Suspension, Kerala, Emigration, Nedumbassery.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia