പോലീസുകാരനെ കടിച്ച് വിലങ്ങുമായി കടന്ന 'എയ്ഡ്സ് രോഗി' ക്കായി അന്വേഷണം
Nov 28, 2012, 16:38 IST
![]() |
Biju |
പോലീസ് ക്ലബില്‍ വിശദമായി ചോദ്യം ചെയ്തതിനുശേഷം കൊട്ടിയം സ്റ്റേഷനിലേക്കു കൊണ്ടു പോകുമ്പോള്‍ ജീപ്പില്‍ വെച്ച് പോലീസുകാരെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. എ.ആര്. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫിസറുടെ കാലില്‍ കടിച്ചുപറിച്ച ശേഷം താന്‍ എയ്ഡ്സ് രോഗിയാണെന്ന് പറഞ്ഞ് ഭീതിപരുത്തുകയായിരുന്നു.
ബിജുവിന്റെ രക്തം പരിശോധിക്കുന്നതിനായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പരിക്കേറ്റ പോലീസ് ഓഫിസര്‍ക്കു മരുന്നുവെച്ച് കെട്ടുന്നതിനുമിടെ ബിജു പോലീസിനെ കബളിപ്പിച്ച് വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. ബിജുവിന് വേണ്ടി പോലീസ് വ്യാപകമായ അന്വേഷണമാണ് നടത്തിവരുന്നത്. തഴുത്തല ജംഗ്ഷനിലെ സുനില്‍ എന്നയാളെ തലയ്ക്കു വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുകളിലുള്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബിജുവെന്ന് പോലീസ് വെളിപ്പെടുത്തി.
Keywords: Accused, Escaped, Police, Kollam, Arrest, AIDS, Case, Criminal Case, Murder Attempt, Kerala, Police in search of AIDS patient
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.