ആട് ആന്റണിക്കുവേണ്ടി കാസര്‍കോട്ടും അന്വേഷണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആട് ആന്റണിക്കുവേണ്ടി കാസര്‍കോട്ടും അന്വേഷണം
കാസര്‍കോട് : വാഹനപരിശോധനക്കിടയില്‍ തിരുവനന്തപുരം പാരിപ്പള്ളി ദേശീയപാതയില്‍ പോലീസുകാരനെ കുത്തിക്കൊന്ന കുപ്രസിദ്ധ ക്രിമിനല്‍ ആട് ആന്റണിക്ക് വേണ്ടി കാസര്‍കോട്ടും പോലീസ് അന്വേഷണമാരംഭിച്ചു.

ആട് ആന്റണിയുടെ ലുക്ക് ഔട്ട് നോട്ടീസ് കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും വ്യാപകമായി പതിച്ചിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ആട്ആന്റണി കാസര്‍കോട്ടേക്കും കര്‍ണാടക അതിര്‍ത്തി പ്രദേശത്തേക്കും കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആട് ആന്റണിക്ക് വേണ്ടി കാസര്‍കോട്ട് അന്വേഷണം ഊര്‍ജിതമാക്കിയത്. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ലുക്ക് ഔട്ട് നോട്ടീസ് കൈമാറുകയും കര്‍ശനമായ നിരീക്ഷണം നടത്തിവരികയും ചെയ്തുവരികയാണ്.

കാസര്‍കോടിന്റെ മലയോര പ്രദേശങ്ങളിലാണ് പോലീസ് കാര്യമായി അന്വേഷിച്ച് വരുന്നത്. ആട് ആന്റണിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊല്ലം ചാത്തന്നൂര്‍ ക്രൈ ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണറെയോ, പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയോ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. ഫോണ്‍ നമ്പര്‍: 9497990022, 9497990023, 9497987032.

Keywords:   Kasaragod, Murder case, Accuse, Look out notice, Investigation, Aad antony 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia