Custody | കൂട്ടിയിടിച്ച് മുട്ടിയുരുമ്മി മത്സര ഓട്ടം, ചക്കരക്കല്ലില്‍ 2 ബസുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
Jul 27, 2023, 23:56 IST
ചക്കരക്കല്‍: (www.kvartha.com) ചക്കരക്കല്‍ ടൗണില്‍ കൂട്ടിയിടിച്ചും മുട്ടിയുരുമ്മിയും മത്സര ഓട്ടം നടത്തിയ ബസുകള്‍ കസ്റ്റഡിയിലെടുത്തു. ഓടക്കടവ്-കണ്ണൂര്‍ റൂടിലോടുന്ന അരവിന്ദം, മുതുകുറ്റി കണ്ണുര്‍ ആശുപത്രി റൂടിലോടുന്ന ശ്രേയസ് ബസുകളാണ് വ്യാഴാഴ്ചവൈകുന്നേരം ചക്കരക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അരവിന്ദം ബസ് ജീവനക്കാരായ ഷാജി, ജിതിന്‍, സുധീര്‍, ശ്രേയസ് ബസ് ജീവനക്കാരായ ഷാജി, സുജിത്, ദിനേശന്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രെജിസ്റ്റര്‍ ചെയ്തു.
ഇരു ബസുകളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുവാന്‍ ആര്‍ ടി ഒയ്ക്ക് റിപോര്‍ട് ചെയ്യുമെന്നു സി ഐ വ്യക്തമാക്കി. അപകടം വരുത്തുന്ന വിധത്തിലുള്ള മത്സരയോട്ടം നടത്തുന്ന ബസുകളെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശ്രീജിത് കൊടേരി വ്യക്തമാക്കി.
അരവിന്ദം ബസ് ജീവനക്കാരായ ഷാജി, ജിതിന്‍, സുധീര്‍, ശ്രേയസ് ബസ് ജീവനക്കാരായ ഷാജി, സുജിത്, ദിനേശന്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രെജിസ്റ്റര്‍ ചെയ്തു.
യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അപകടം വരുത്തും വിധം ചക്കരക്കല്‍ മുതല്‍ മൗവ്വഞ്ചേരി വരെ ബസുകള്‍ കുട്ടിയിടിച്ചുള്ള മത്സര ഓട്ടം നടത്തുന്ന ദൃശ്യം യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തി പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് ബസുകളെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ചക്കരക്കല്‍ സിഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.
Keywords: Police impounded 2 buses in Chakkarakkal after collision, Kannur, News, Police, Bus, Custody, Drivers, RTO, Report, License, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.