Police Protection | എടയന്നൂര്‍ ശുഐബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നല്‍കിയ ഫര്‍സീന്‍ മജീദിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി


മട്ടന്നൂര്‍: (KVARTHA) എടയന്നൂര്‍ ശുഐബ് വധക്കേസിലെ (Edayannur Shuaib murder Case) പ്രതിയായ (Accused) ആകാശ് തില്ലങ്കേരി (Akash Tillankeri) യുടെ നിയമലംഘന യാത്രക്കെതിരെ പരാതി (Complaint) നല്‍കിയ യൂത് കോണ്‍ഗ്രസ് നേതാവ് (Youth Congress Leader) ഫര്‍സീന്‍ മജീദിന്റെ (Farzeen Majeed) വീടിന് പൊലീസ് സംരക്ഷണം (Police Protection ) ഏര്‍പ്പെടുത്തി. മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. നൈറ്റ് പട്രോളിങ്ങും (Night patrolling) വീട്ടില്‍ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആകാശിനൊപ്പം സഞ്ചരിച്ചിരുന്ന വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷൈജലാണ് കഴിഞ്ഞദിവസം രാത്രി വാഹനം കെട്ടിവലിച്ച് പനമരം സ്റ്റേഷനില്‍ എത്തിച്ചത്. വാഹനം പനമരം സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ വലിയ ടയറുകള്‍ മാറ്റി സാധാരണ ടയറാക്കിയിട്ടുണ്ട്. രെജിസ്ട്രേഷന്‍ നമ്പറും വാഹനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജീപിന്റെ റൂഫ് ഉള്‍പെടെയുള്ളവ ഇപ്പോഴും രൂപമാറ്റം വരുത്തിയ നിലയിലാണ്.
ആകാശ് തില്ലങ്കേരി വയനാട്ടില്‍ എന്തിനെത്തി എന്നത് അന്വേഷിക്കാന്‍ ഷൈജലിനെ പൊലീസ് ചോദ്യംചെയ്തു.
രൂപമാറ്റം വരുത്തി രെജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത ജീപില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരിയും കൂട്ടാളികളും നടത്തിയ യാത്രക്കെതിരെ ഒന്‍പതു കേസുകളാണ് മോടോര്‍ വാഹന വകുപ്പ് എടുത്തിരുന്നത്. ഇതിന് പിന്നാലെ വാഹനം ഹാജരാക്കാന്‍ വയനാട് പൊലീസ് ഉടമയോട് ആവശ്യപ്പെട്ടിരുന്നു.