കാറിൽ പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വെച്ചില്ലെന്ന് കാണിച്ച് ഉടമയ്ക്ക് നോടീസ് അയച്ച് കേരളാ പൊലീസ്; അബദ്ധം പറ്റിയതാണെന്നറിഞ്ഞപ്പോൾ കീറി കളഞ്ഞേക്കാൻ ഉപദേശവും
Sep 30, 2021, 22:15 IST
തിരുവനന്തപുരം: (www.kvartha.com 30.09.2021) പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വെച്ചില്ലെന്ന് കാണിച്ച് കാർ ഉടമയ്ക്ക് നോടീസ് അയച്ച് പൊലീസ്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്തിനാണ് നോടീസ് അയച്ചത്. അതേസമയം നോടീസ് കണ്ട് അന്തംവിട്ട് കാറോടിക്കുമ്പോൾ ഹെൽമറ്റ് വെക്കണോ എന്നാണ് രജനീകാന്ത് ചോദിക്കുന്നത്. 500 രൂപയാണ് പിഴ അടിച്ചത്.
ഹെൽമറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി കാർ ഓടിച്ചെന്നും വിവരം കൺട്രോൾ റൂമിൽ സന്ദേശമായി ലഭിച്ചന്നുമാണ് നോടീസിൽ പറയുന്നത്. 500 രൂപ പിഴ അടയ്ക്കണമെന്നും പറയുന്നു. ശ്രീകാര്യം ചെക്കാലമൂട് നടന്ന സംഭവമാണിതെന്ന് കാണിച്ചാണ് നോടീസ്. നോടീസിൽ പറയുന്ന സമയത്ത് ഇദ്ദേഹം ഇതുവഴി കടന്നുപോവുകയും ചെയ്തിട്ടുണ്ട്.
ഹെൽമറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി കാർ ഓടിച്ചെന്നും വിവരം കൺട്രോൾ റൂമിൽ സന്ദേശമായി ലഭിച്ചന്നുമാണ് നോടീസിൽ പറയുന്നത്. 500 രൂപ പിഴ അടയ്ക്കണമെന്നും പറയുന്നു. ശ്രീകാര്യം ചെക്കാലമൂട് നടന്ന സംഭവമാണിതെന്ന് കാണിച്ചാണ് നോടീസ്. നോടീസിൽ പറയുന്ന സമയത്ത് ഇദ്ദേഹം ഇതുവഴി കടന്നുപോവുകയും ചെയ്തിട്ടുണ്ട്.
30 ദിവസത്തിനകം നേരിട്ടോ ചെലാൻ വഴിയോ ഏതെങ്കിലും എസ്ബിഐ ബ്രാഞ്ചില്‍ ഫൈൻ അടയ്ക്കണം എന്നാണ് നോടീസിൽ പറയുന്നത്. അല്ലെങ്കിൽ കോടതി വഴി നിയമനടപടി നേരിടേണ്ടിവരുമെന്നും പറയുന്നു.
അതേസമയം അമളി പറ്റിയതിന് മറുപടിയുമായി പൊലീസ് രംഗത്തെത്തി. കൺട്രോൾ റൂമിൽ രജനീകാന്ത് പരാതി അറിയിച്ചപ്പോൾ ഡിജിറ്റൽ നമ്പർ മാറിപ്പോയതാണ് എന്നായിരുന്നു മറുപടി. പിഴ നൽകണ്ടയെന്നും നോടീസ് കീറി കളഞ്ഞേക്കാനും പൊലീസ് തന്നെ പറഞ്ഞു.
Keywords: News, Thiruvananthapuram, Kerala, Police, State, Top-Headlines, Fine, Car, Police have issued fine notice to car owner for not using helmate.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.