യാചകന്റെ നിരവധി 2,000 രൂപ നോട്ടുകളുമായി ചെരുപ്പുകുത്തി മുങ്ങി, പരിശോധനയില്‍ പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഭിക്ഷാടകന്റെ സഞ്ചിയില്‍ നിന്ന് രണ്ട് ഡ്രൈവിങ് ലൈസന്‍സുകളും കണ്ടുകിട്ടി; പൊലീസ് അന്വേഷണം ആരംഭിച്ചു
Jun 16, 2020, 17:22 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 16.06.2020) യാചകന്റെ പണവുമായി മുങ്ങിയ ചെരുപ്പുകുത്തിയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പണം പോയ സഞ്ചി പരതിയപ്പോള്‍ രണ്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ കണ്ടുകിട്ടി. ഇയാള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാല്‍ ഇവ എവിടെനിന്ന് കിട്ടിയതാണെന്ന് അറിയില്ല. ആലപ്പുഴ ഗവ. എല്‍ പി സ്‌കൂളില്‍ കഴിയുന്ന ഭിക്ഷാടകന്റെ പണമാണ് നഷ്ടപ്പെട്ടത്.
ഡ്രൈവിങ് ലൈസന്‍സുകളിലെ മേല്‍വിലാസത്തില്‍ കായംകുളം ഗോവിന്ദമുട്ടം പുത്തന്‍തറയില്‍ അശ്വനിലാലിന്റേതാണ് ഒരു ലൈസന്‍സ്. മറ്റൊന്ന് പി എ രതീഷ്, പുത്തന്‍വീട്, കൊമ്മാടി, ആലപ്പുഴ എന്ന മേല്‍വിലാസത്തിലും ഉള്ളതാണ്. ആലപ്പുഴ ജനറല്‍ ആശുപത്രി ജംങ്ഷന്‍ പരിസരത്ത് ചെരുപ്പുകുത്തിയായിരുന്നയാളാണ് പണവുമായി കടന്നുകളഞ്ഞത്.
സൗത്ത് പൊലീസ് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്തിയിട്ടില്ല. നിരവധി 2,000 രൂപ നോട്ടുകളാണ് യാചകന്റെ പക്കലുണ്ടായിരുന്നതെന്ന് പറയുന്നു. കൊവിഡ് മുന്‍കരുതലുമായി ബന്ധപ്പെട്ട് അലഞ്ഞുതിരിയുന്ന 12 പേരെയാണ് എല്‍ പി സ്‌കൂളില്‍ താമസിപ്പിച്ചിരിക്കുന്നത്.

Keywords: News, Kerala, Alappuzha, Theft, Police, Case, Hospital, Police have begun investigation to find shoemaker who sank with beggars money
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.