നടിയെ ആക്രമിച്ച് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കി
Jul 30, 2021, 15:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 30.07.2021) നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കി. കാസര്‍കോട്ടെ ഇയാളുടെ വീട്ടില്‍ നിന്നുമാണ് പിടികൂടി കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ എത്തിച്ചത്.
തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം വിചാരണ കോടതി എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് വിഷ്ണുവിനെ ഉടന്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനിടെ വിഷ്ണു കോവിഡിനെ തുടര്‍ന്ന് ചികിത്സയിലാണെന്ന് അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറന്‍ഡ് വെള്ളിയാഴ്ച രാവിലെ കോടതി പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല. ഈ സാഹചര്യത്തിലാണ് കോടതി അടുത്ത നടപടിയിലേക്ക് നീങ്ങിയത്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.
പ്രതിയായിരിക്കെ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചതിനെ തടര്‍ന്നാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ വച്ച് ദിലീപിനെഴുതിയ കത്ത് വിഷ്ണു കണ്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ വിഷ്ണു പിന്നീട് ഈ കത്ത് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിക്ക് വാട്സ് ആപ് വഴി കൈമാറി. ഇത് കണ്ടെത്തിയ പൊലീസ് വിഷ്ണുവിനെ പത്താം പ്രതിയാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ വിഷ്ണു കുറ്റസമ്മതം നടത്തുകയും മാപ്പുസാക്ഷിയാകാന്‍ തയ്യാറാകുകയും ചെയ്തത്.
നടിയെ ആക്രമിച്ച കേസില്‍ ഇതു വരെ 176 സാക്ഷികളെ കോടതി വിസ്തരിച്ചു കഴിഞ്ഞു. 350ലധികം സാക്ഷികളാണ് കേസിലുള്ളത്. ഇനിയും സിനിമാ മേഖലയിലുള്ള പ്രധാന സാക്ഷികളെ വിസ്തരിക്കാനുണ്ട്. കാവ്യ മാധവന്‍ ഉള്‍പെടെയുള്ളവരെ അടുത്തയാഴ്ച കോടതി വിസ്തരിക്കും. ആറ് മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദേശം.
അടുത്ത മാസത്തോടെ സുപ്രീം കോടതി അനുവദിച്ച സമയം കഴിയും. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം അഭിഭാഷകരും സാക്ഷികളുമെത്താതെ വന്നതോടെ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണക്കോടതി സുപ്രീം കോടതിയെ കത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഇനിയും ആറ് മാസം സമയം വേണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി അടുത്ത ദിവസം തീരുമാനമെടുത്തേക്കും.
കഴിഞ്ഞ മാര്‍ച്ചില്‍ വിചാരണ കോടതിയുടെ ആവശ്യപ്രകാരം വിചാരണ കാലയളവ് നീട്ടിയിരുന്നു. ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ വൈകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്.

ഇത് പരിഗണിച്ച കോടതി ആറ് മാസത്തേക്ക് വിചാരണ നീട്ടി. കോടതിയുടെ ആവശ്യത്തെ സംസ്ഥാന സര്‍കാര്‍ എതിര്‍ത്തില്ല. ഇനി സമയം നീട്ടി നല്‍കില്ലെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കക്ഷികളെല്ലാവരും സഹകരിക്കണമെന്നും അന്ന് കോടതി പറഞ്ഞിരുന്നു.
Keywords: Police have arrested an apologist in the case of the attack on the actress and produced her in court, Kochi, News, Police, Arrested, Actress, Attack, Court, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.