SWISS-TOWER 24/07/2023

ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയുടെ മൂന്നു വയസ്സുള്ള മകനെ കാണാനില്ലെന്ന് പരാതി; ഒരു പകല്‍ മുഴുവന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തി; ഒപ്പം പൊലീസിന് കിട്ടിയത് നാടന്‍തോക്കും വ്യാജ ചാരായവും

 



തിരുവനന്തപുരം: (www.kvartha.com 12.05.2020) ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയുടെ മൂന്നു വയസ്സുള്ള മകനെ കാണാനില്ലെന്ന പരാതിയില്‍ കേസന്വേഷിച്ചുചെന്ന പൊലീസിനു കിട്ടിയത് നാടന്‍തോക്കും വ്യാജ ചാരായവും പിന്നെ കുട്ടിയെയും. തൊളിക്കോട് സ്വദേശിനി തന്‍സീനയാണ് മൂന്നു വയസ്സുള്ള മകനെ കാണാനില്ലെന്നു കാട്ടി വിതുര സ്റ്റേഷനില്‍ കേസു കൊടുത്തത്. വിതുര, വലിയമല, പാലോട് പൊലീസുകാര്‍ സംയുക്തമായി ഒരു പകല്‍ മുഴുവന്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയുടെ മൂന്നു വയസ്സുള്ള മകനെ കാണാനില്ലെന്ന് പരാതി; ഒരു പകല്‍ മുഴുവന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തി;  ഒപ്പം പൊലീസിന് കിട്ടിയത് നാടന്‍തോക്കും വ്യാജ ചാരായവും

ഭര്‍ത്താവ് ദില്‍ഷാദുമായി പിണങ്ങിക്കഴിയുകയായിരുന്നു തന്‍സീന. ദില്‍ഷാദ് ആണ് കുട്ടിയെ എടുത്തുകൊണ്ടുപോയതെന്ന സംശയത്തില്‍ ഇയാളുടെ വലിയമല സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ തിരച്ചില്‍ നടത്തി. എന്നാല്‍, കുട്ടിയേയും പിതാവിനേയും കണ്ടെത്താനായില്ല. വീട് ബലമായി തുറന്ന് അകത്തുകയറി പരിശോധിക്കുന്നതിനിടയിലാണ് ലൈസന്‍സ് ഇല്ലാത്ത തോക്കും 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.

അയല്‍ക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടി ദില്‍ഷാദിന്റെ കൂട്ടുകാരന്റ വീട്ടില്‍ ഉണ്ടെന്നറിഞ്ഞു. തുടര്‍ന്ന് പാലോട് പൊലീസും സംഘവും പെരിങ്ങമ്മല താന്നിമൂട് സ്വദേശി കുട്ടന്റെ വീട്ടിലെത്തി. അപ്പോഴേക്കും കുട്ടിയെ വിതുര സ്റ്റേഷനിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. കുട്ടിയെ പൊലീസ് ഉടന്‍തന്നെ വിതുര സ്റ്റേഷനിലെത്തിച്ചു.

നിരവധി കേസില്‍ പ്രതിയായ ഇയാള്‍ സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഒളിവില്‍പോയി. നേരത്തെ വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിലും ഇയാള്‍ക്കെതിരേ അന്വേഷണം നടക്കുകയാണ്. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പാലോട് സി ഐ മനോജ് അറിയിച്ചു.

വിതുര സി ഐ ശ്രീജിത്ത്, പാലോട് സി ഐ മനോജ്, വലിയമല സി ഐ അജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്തിയതും തോക്കും ചാരായവും പിടികൂടിയതും.
  
Keywords:  News, Kerala, Thiruvananthapuram, Missing, Son, Father, Police, Liquor, Enquiry, Pistol, Police found pistol and liquor
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia