അന്ന് വളര്‍ത്തുമകളായ 14കാരിയുടെ കൊലപാതക കുറ്റം ഏറ്റെടുത്തത് പൊലീസിന്റെ കൊടിയ പീഡനം സഹിക്കാനാകാതെ; നരകയാതന അനുഭവിച്ചത് ഒരു വര്‍ഷത്തോളം; ഇന്ന് നിരപരാധിത്വം ബോധ്യപ്പെട്ടതില്‍ ആശ്വാസമെന്നും വൃദ്ധദമ്പതികള്‍
Jan 17, 2022, 19:33 IST
തിരുവനന്തപുരം: (www.kvartha.com 17.01.2022) അന്ന് വളര്‍ത്തുമകളായ 14കാരിയുടെ കൊലപാതക കുറ്റം ഏറ്റെടുത്തത് പൊലീസിന്റെ കൊടിയ പീഡനം സഹിക്കാനാകാതെയെന്ന് വൃദ്ധദമ്പതികളുടെ തുറന്നുപറച്ചില്‍. ഈ കേസിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ ദമ്പതികള്‍ നരകയാതന അനുഭവിക്കുകയാണ്. കൊലപാതകികള്‍ എന്നരീതിയിലാണ് തങ്ങളെ നാട്ടുകാര്‍ കാണുന്നതെന്നും ഇവര്‍ സങ്കടത്തോടെ ഓര്‍ക്കുന്നു.
വിഴിഞ്ഞം മുല്ലൂരില്‍ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ട് ദിവസം മുന്‍പ് അറസ്റ്റിലായ റഫീക ബീവി (50) യെയും മകന്‍ ശെഫീകി(23) നെയും ചോദ്യം ചെയ്തപ്പോഴാണ് ഒരു വര്‍ഷം മുമ്പുനടന്ന പതിനാലുകാരിയുടെ കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്. ഒരു വര്‍ഷം മുന്‍പ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഇതോടെ പതിനാലുകാരിയെ എടുത്തുവളര്‍ത്തിയ വയോധിക ദമ്പതികളുടെ നിരപരാധിത്വം തെളിയുകയും ചെയ്തു.
മകളുടെ കൊലപാതകത്തിന് ശേഷം പൊലീസില്‍ നിന്ന് കൊടിയ പീഡനമാണ് ഏല്‍ക്കേണ്ടിവന്നതെന്നാണ് വയോധിക ദമ്പതികള്‍ പറയുന്നത്. 'പീഡനം സഹിക്കാനാകാതെ ഞാന്‍ പറഞ്ഞു, ഞങ്ങള്‍ തന്നെയാണ് അവളെ കൊന്നത് എന്ന്. അപ്പോള്‍, എങ്ങനെ കൊന്നു എന്നായി അടുത്ത ചോദ്യം. ഞാന്‍ എന്തു പറയാനാണ്.. തടി കൊണ്ടു തലയ്ക്കടിച്ചു എന്നു പറഞ്ഞു.
അപ്പോള്‍ ആ തടിക്കഷണം പൊലീസിനു വേണം. എന്റെ കൊച്ച് കിടന്നിരുന്ന കട്ടിലിന്റെ കാല്‍ എടുത്തോണ്ടു പോയി. ഒരു കൊല്ലമായി ഈ കേസിനെ തുടര്‍ന്ന് ഞങ്ങള്‍ നരകിക്കുന്നു. നാട്ടുകാരെല്ലാം കൊലപാതകികളായാണ് കാണുന്നത്. സത്യം തെളിയിക്കണേ എന്നു ദൈവത്തോടു കരഞ്ഞു പറയാത്ത ദിവസമില്ല..' എന്ന് അര്‍ബുദ രോഗിയായ വയോധിക പറയുന്നു.
2021 ജനുവരി 14 നായിരുന്നു പെണ്‍കുട്ടിയുടെ കൊലപാതകം നടന്നത്. കൃത്യം ഒരു വര്‍ഷം തികയുന്ന കഴിഞ്ഞ 14നാണ് ഇരുവരും മുല്ലൂരിലെ വയോധികയെ കൊലപ്പെടുത്തി ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം നാടുവിട്ടത്.
വയോധികരായ ദമ്പതികളുടെ വളര്‍ത്തു മകളായിരുന്നു മരിച്ച പെണ്‍കുട്ടി. കുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ടെത്തില്‍ വ്യക്തമായിരുന്നു. ഇവരുടെ വീടിനടുത്ത് നാലു വര്‍ഷം പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നു. രക്ഷിതാക്കള്‍ തൊഴിലുറപ്പ് ജോലിക്കു പോകുന്ന സമയത്ത് ശെഫീക് പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.
വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോള്‍ ശെഫീക് പ്രകോപിതനാവുകയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു. റഫീകയും പിന്തുണച്ചു. തുടര്‍ന്ന് റഫീക പെണ്‍കുട്ടിയുടെ മുടി കുത്തിപ്പിടിച്ചു ചുമരില്‍ ഇടിച്ചെന്നും ശെഫീക് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചെന്നുമാണു പൊലീസ് പറയുന്നത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കിടെ അന്നു വൈകിട്ടു തന്നെ കുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ബന്ധുവിന്റെ മകനുമെതിരെയായിരുന്നു കോവളം പൊലീസിന്റെ അന്വേഷണം. ചോദ്യം ചെയ്യല്‍ പിന്നീട് മൂന്നാം മുറയിലേക്കും നീങ്ങി.
'പല തവണ തങ്ങളെ പൊലീസ് ചോദ്യം ചെയ്തു. ഭര്‍ത്താവിന്റെ ഉള്ളംകാലില്‍ ചൂരല്‍ കൊണ്ട് അടിച്ചു. വിവസ്ത്രനാക്കി. വിരലുകളില്‍ സൂചി കുത്തുമെന്നു പറഞ്ഞു. മകനെപ്പോലുള്ള ബന്ധുവിനെയും പ്രതിയാക്കുമെന്നു വന്നപ്പോള്‍ സഹിക്കാനായില്ല. ഞങ്ങള്‍ക്കു വയസ്സായി. ജയിലില്‍ കിടന്നോളാം. അങ്ങനെയാണു കുറ്റമേറ്റത്' വയോധിക പറഞ്ഞു. എന്നാല്‍ നുണപരിശോധനയ്ക്കുള്ള അനുമതി കിട്ടാത്തതും തെളിവുകളുടെ അഭാവവും മൂലം അറസ്റ്റിലേക്കു കടന്നില്ല. അതിനിടെയാണ് ഈ ദമ്പതികളുടെ നിരപരാധിത്വം തെളിഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ നിരപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ദമ്പതികള്‍ പ്രതികരിച്ചു. രോഗികളായ ഈ ദമ്പതികളുടെ കണ്ണീരിനും പ്രാര്‍ഥനയ്ക്കും ഫലം കണ്ടതു കഴിഞ്ഞ ദിവസമാണ്.

Keywords: Police forced elderly couple in Kovalam to admit the murder of 14-year-old foster child, Thiruvananthapuram, News, Murder, Police, Molestation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.