കണ്ണൂര്‍: പാനൂരിലെ ചുമട്ട് തൊഴിലാളിയും ബി.എം.എസ് പ്രവര്‍ത്തകനുമായ കുറിച്ചിക്കരയിലെ വിനയനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പഞ്ചായത്ത് മെമ്പറടക്കം എട്ട് പേര്‍ക്കെതിരെ പോലീസിന്റെ കുറ്റപത്രം സമര്‍പിച്ചു. മുമ്പ് പ്രതിചേര്‍ക്കപ്പെട്ട ആറ് പേരെ നിരപരാധികളെന്ന് കണ്ട് ഒഴിവാക്കിയാണ് പോലീസ് തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. മുമ്പ് പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന ഒരാള്‍ മാത്രമാണ് ഇപ്പോള്‍ പ്രതിപട്ടികയിലുള്ളത്.
അരയാക്കൂലിലെ ജന്മീന്റവിട ബിജു(33), പെട്ടി ഷാജി(35), പാട്യത്തെ ടി.കെ. രജീഷ്(35), കുട്ടിമാക്കൂലിലെ അരൂട്ടനെന്ന അരുണ്‍ കുമാര്‍(31), കതിരൂരിലെ റിനില്‍(31), ഒന്നാംപ്രതി ബിജുവിന്റെ സഹോദരന്‍ ജന്മീന്റവിട ബിഗേഷ്(27), ചമ്പാട്ടെ അഷ്‌കര്‍(27), ജില്ലാ പഞ്ചായത്ത് അംഗവും സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗവുമായ പി.വി. രജീന്ദ്രനാഥ്(42) എന്നിവര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം നല്‍കിയത്.
ജന്മീന്റവിട ബിജു ഒഴികെയുള്ളവരെല്ലാം പുതുതായി പ്രതിപ്പട്ടികയില്‍ വന്നവരാണ്. മുമ്പ് പ്രതിപ്പട്ടികയിലുണ്ടായിരുന്ന കിഴക്കെ എട്ടുവീട്ടില്‍ മനീഷ്, പറമ്പത്ത് മനോജ്, അരയാക്കൂലിലെ വള്ളോത്ത് സൂരജ്, ജന്മീന്റവിട അരവിന്ദാക്ഷന്‍, ഒടക്കാത്ത് കുനിയില്‍ സജീവന്‍, വലിയാട് കുന്നില്‍ ബാലകൃഷ്ണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ഇതില്‍ മനീഷ്, സൂരജ്, മനോജ് എന്നിവര്‍ കേസില്‍ അറസ്റ്റിലായ രണ്ട് മാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.
റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ അറസ്റ്റിലായ പാട്യത്തെ ടി.കെ. രജീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വിനയന്‍ കേസില്‍ പ്രതികളുടെ പട്ടികയില്‍ മാറ്റമുണ്ടായത്. 2009 മാര്‍ച്ച് 12നാണ് വിനയന്‍ കൊല്ലപ്പെട്ടത്. പുതിയ പ്രതിപ്പട്ടികയിലുള്ള പി.വി. രജീന്ദ്രനാഥ് ഒഴികെയുള്ളവരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kannur, Murder Case, BMS, Police, Court, Kerala, Vinayan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.