Drug suicides | '5 ദിവസത്തിനിടെ പാലക്കാട് നഗരത്തിലെ രണ്ടിടങ്ങളിലായി യുവതിയും യുവാവും ആത്മഹത്യ ചെയ്തതും വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം കാരണമെന്ന് പൊലീസ്
Oct 29, 2022, 11:06 IST
പാലക്കാട്: (www.kvartha.com) അഞ്ച് ദിവസത്തിനിടെ പാലക്കാട് നഗരത്തിലെ രണ്ടിടങ്ങളിലായി യുവതിയും യുവാവും ആത്മഹത്യ ചെയ്തത് അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം കാരണമെന്ന് പൊലീസ്. ഇതുകൂടാതെ വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നിലും ലഹരിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സംഭവത്തെ കുറിച്ച് നര്‍കോടിക് ഡിവൈഎസ്പി എം അനില്‍കുമാര്‍ പറയുന്നത്:
യുവതിയുടേയും യുവാവിന്റേയും മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കണ്ണാടിയിലെ പത്തൊന്‍പതുകാരന്റെ തൂങ്ങി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യുവാവ് ലഹരി മാഫിയയുടെ കെണിയില്‍പെട്ടതായി തെളിഞ്ഞിരുന്നു. പതിവ് ലഹരി ഉപയോഗത്തിന് രക്ഷിതാക്കളോട് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള കലഹത്തിനൊടുവില്‍ കിടപ്പുമുറയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പരിശോധനയില്‍ യുവാവ് പുതിയതരം ലഹരി വസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്നതിന്റെ തെളിവുകളും ലഭിച്ചു.
കഴിഞ്ഞദിവസം നഗരപരിധിയില്‍ തൂങ്ങിമരിച്ച ഇരുപതുകാരിയും ലഹരിക്കടിമയായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. ലഹരി കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന് പുറമെയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മരിച്ചവരുടെയും ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥിനിയുടെയും ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു. ഇവര്‍ക്ക് ലഹരി കൈമാറിയിരുന്നവരും നിരീക്ഷണത്തിലാണ്. കൗതുകത്തിന് തുടങ്ങുകയും പിന്നീട് ലഹരി പതിവായി ഉപയോഗിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിദ്യാര്‍ഥികളില്‍ പലരും മാറുന്നുവെന്നാണ് വിലയിരുത്തല്‍.
Keywords: Police enquiry on Palakkad drug suicides, Palakkad, News, Suicide, Student, Probe, Drugs, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.