ടിപി വധത്തിനുപിന്നില്‍ എത്ര ഉന്നതനായാലും ഒളിക്കാന്‍ വിടില്ല: തിരുവഞ്ചൂര്‍

 


ടിപി വധത്തിനുപിന്നില്‍ എത്ര ഉന്നതനായാലും ഒളിക്കാന്‍ വിടില്ല: തിരുവഞ്ചൂര്‍
മലപ്പുറം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ എത്ര ഉന്നതരായാലും ഒളിക്കാന്‍ വിടില്ലെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നടപടിയെടുക്കുമ്പോള്‍ വലിയ മീനോ ചെറിയ മീനോ എന്ന് നോക്കില്ല. കൊലപാതകത്തില്‍ പങ്കുള്ളവര്‍ പോകേണ്ടത് ജയിലിലേക്കാണ്‌.

സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയാലും സര്‍ക്കാരിന് കൂസലില്ല. എം എം മണി നടത്തിയത് പാര്‍ട്ടി മുന്‍പു നടത്തിയ കൊലപാതകങ്ങളുടെ കുറ്റസമ്മതമാണ്‌. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളേയും പിടിച്ച ശേഷമേ അന്വേഷണം നിര്‍ത്തുകയുള്ളൂവെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

മേയ് നാലിനാണ്‌ റെവല്യൂഷനറി മാര്‍ക്സ്റ്റിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനകം 50ലേറെ പ്രതികള്‍ കേസില്‍ പോലീസ് പിടിയിലായിട്ടുണ്ട്. കേസിലെ മുഖ്യ സൂത്രധാരന്‍ കുഞ്ഞനന്തന്‍ ഇന്ന്‌ കോടതിയില്‍ കീഴടങ്ങി.

Keywords:  Malappuram, Thiruvanchoor Radhakrishnan, T.P Chandrasekhar Murder Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia