പള്ളിമേടയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും; വീടിന് മുന്നില്‍ പോലീസിനെ വിന്യസിപ്പിച്ചു
Aug 13, 2018, 19:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജലന്ധര്‍: (www.kvartha.com 13.08.2018) പള്ളിമേടയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നു. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വീടിന് മുന്നില്‍ പോലീസിനെ വിന്യസിപ്പിച്ചു. ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തിയാണ് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത്.
ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞദിവസം വിശ്വാസികളെ വിളിച്ചുകൂട്ടി ബിഷപ്പിന്റെ അറസ്റ്റ് തടയാനുള്ള ശ്രമം സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാല്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സായുധ സേനയേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷ വേണമെന്ന് കേരളാ പോലീസ് പഞ്ചാബ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
രണ്ടു വൈദികരുടെ മൊഴികള്‍ കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ജലന്ധര്‍ രൂപതക്ക് കീഴിലുള്ള അമൃസറില്‍ സേവനം അനുഷ്ഠിക്കുന്നവരെയാണ് ചോദ്യം ചെയ്തത്. ഇതില്‍ ഒരു വൈദികന് പീഡനത്തിന് ബിഷപ്പിനെതിരെ പരാതി നല്കിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ സഹോദരനാണ്. ഈ വൈദികനെ ബിഷപ്പിന്റെ ദൂതന് സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും പണം വാഗ്ദാനം ചെ്തിരുന്നതായും മൊഴി നല്‍കിയതായാണ് അറിയുന്നത്. സഹോദരി ബിഷപ്പിന്റെ വഴിവിട്ട പൊരുമാറ്റത്തെക്കുറിച്ച് തന്നോട് സൂചിപ്പിച്ചിരുന്നതായും മൊഴി നല്‍കിയതായി വിവരമുണ്ട്.
Keywords: Kerala, Arrest, Questioned, Molestation, Case, Police deployed outside Jalandhar Bishop House, arrest likely soon

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.