Accused Statement | 'വീട്ടില്‍നിന്ന് വിളിച്ചിറക്കി സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു'; പൊള്ളലേറ്റ പ്രതി ചികിത്സയില്‍; മൊഴിയെടുക്കാനാവാതെ പൊലീസ്
Mar 5, 2024, 11:58 IST
തിരുവനന്തപുരം: (KVARTHA) ചെങ്കോട്ടുകോണത്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതി ബിനു(50)വിന്റെ മൊഴിയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് പൊലീസ്. സൗമസൗധത്തില്‍ ജി സരിത (46) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ സരിത മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച (05.03.2024) രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
പോത്തന്‍കോട് പൊലീസ് പറയുന്നത്: തിങ്കളാഴ്ച (04.03.2024) രാത്രിയാണ് സരിതയെ പ്രതിയും പരിചയക്കാരനുമായ ബിനു വീട്ടിലെത്തി തീ കൊളുത്തിയത്. രാത്രി കന്നാസില്‍ 5 ലിറ്റര്‍ പെട്രോളുമായി മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇതിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന പെട്രോളെടുത്ത് സരിതയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തി.
തീ കത്തിച്ചപ്പോള്‍ ഇയാളുടെ ദേഹത്തും തീ പടര്‍ന്നിരുന്നു. തുടര്‍ന്ന് ബിനു വീട്ടിന് പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് അഗ്‌നിശമനസേന എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ചികിത്സയിലായിരുന്നു. ഇതിനിടെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. നിലവില്‍ ബിനു ആശുപത്രിയില്‍ തുടരുകയാണ്.
ബിനു എത്തിയത് ആസൂത്രിതമായാണ്. പെട്രോള്‍ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു.
അതേസമയം, എന്താണ് ഇത്തരത്തിലുള്ള പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെങ്കിലും പെട്രോളൊഴിച്ച് കൊലപ്പെടുത്താനുള്ള സാഹചര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. കിണറ്റില്‍നിന്നു കയറ്റുന്നതിനിടെ ചിട്ടിപ്പൈസയുടെ കാര്യം ബിനു പറയുന്നുണ്ടായിരുന്നു. സാമ്പത്തിക തര്‍ക്കമാണോ മറ്റെന്തെങ്കിലുമാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
അതേസമയം, പൊള്ളലേറ്റ ബിനുവിന്റെ മൊഴിയെടുക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിനുവിന്റെ ആരോഗ്യനില സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണ്. മൊഴിയെടുക്കാനുള്ള സാഹചര്യം ഡോക്ടറോട് സംസാരിക്കുന്നുണ്ട്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കും മൊഴിയെടുക്കുകയെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Police-News, Crime-News, Police, Statement, Accused, Incident, Attack, Woman, Housewife, Died, Treatmnet, Hospital, Police could not take the statement of the accused in the incident attacking woman.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.