Bribe Case | ആരോഗ്യവകുപ്പിലെ നിയമനക്കോഴ സ്ഥിരീകരിച്ച് പൊലീസ്; 'ഹരിദാസനില്‍ നിന്നും 2 പേര്‍ ബാങ്ക് അകൗണ്ട് വഴി 75,000 രൂപ കൈപറ്റി'

 


തിരുവനന്തപുരം: (KVARTHA) ആരോഗ്യവകുപ്പിലെ നിയമനക്കോഴ സ്ഥിരീകരിച്ച് പൊലീസ്. പരാതിക്കാരനായ ഹരിദാസനില്‍ നിന്നും രണ്ടു പേര്‍ ബാങ്ക് അകൗണ്ട് വഴി 75,000 രൂപ കൈപറ്റിയതായാണ് പൊലീസിന്റെ സ്ഥിരീകരണം. അഖില്‍ സജീവനും കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡ്വ ലെനിനുമാണ് ഹരിദാസ് പണം നല്‍കിയതെന്നാണ് പൊലീസിന്റെ സ്ഥിരീകരണം.

Bribe Case | ആരോഗ്യവകുപ്പിലെ നിയമനക്കോഴ സ്ഥിരീകരിച്ച് പൊലീസ്; 'ഹരിദാസനില്‍ നിന്നും 2 പേര്‍ ബാങ്ക് അകൗണ്ട് വഴി 75,000 രൂപ കൈപറ്റി'

അഖില്‍ സജീവന് 25,000 രൂപയും അഡ്വ ലെനിന് 50,000 രൂപയുമാണ് നല്‍കിയതെന്നുമാണ് പൊലീസിന്റെ സ്ഥിരീകരണം. ഇരുവരുടേയും മൊഴി പൊലീസ് ഇതുവരേയും എടുത്തിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍ പണം കൈമാറിയെന്ന് പറയുന്ന ഹരിദാസിനേയും കൂടെയുണ്ടായിരുന്ന എ ഐ എസ് എഫ് നേതാവ് ബാസിതിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

മന്ത്രി വീണാ ജോര്‍ജിന്റെ പി എ അഖില്‍ മാത്യുവിന് പണം കൈമാറിയതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അഖില്‍ മാത്യുവിന് പണം കൈമാറിയെന്ന് പറയുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ബാസിതും ഹരിദാസും മാത്രമാണ് ഉള്ളത്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.

Keywords:  Police confirmed the recruitment plan in health department; '2 people received Rs 75,000 from Haridasan's bank account, Thiruvananthapuram, News, Police, Confirmed, Bribe, Allegation, Bank Account, CCTV, Complaint, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia