Death | പൂര്‍വ വിദ്യാര്‍ഥി സംഗമം പ്രണയത്തിന് വഴി മാറി; അനിലയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്
May 6, 2024, 17:54 IST
കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ അന്നൂരില്‍ അനിലയെന്ന ഭര്‍തൃമതിയെ ആണ്‍ സുഹൃത്തായ സുദര്‍ശന്‍ ബാബു ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്ന് പയ്യന്നൂര്‍ ഡി വൈ എസ് പി അറിയിച്ചു.
അനിലയെ കൊന്നത് തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചുമാണെന്ന് പോസ്റ്റ്മോര്‍ടം റിപോര്‍ടിലും പറയുന്നുണ്ട്. രക്തം വാര്‍ന്നുപോയതാണ് മരണത്തിന് കാരണമായതെന്നും കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ടത്തില്‍ സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.
രണ്ട് വര്‍ഷത്തിലേറെയായി ഭാര്യയുമായി അകന്നുകഴിയുന്ന സുദര്‍ശന്‍ പ്രസാദ് എന്ന ഷിജു സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലാണ് അനിലയെ കണ്ടുമുട്ടിയത്. ഇരുവരും തമ്മില്‍ അടുത്തത് വീട്ടുകാര്‍ തമ്മില്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ മനസുമാറി ഷിജുവില്‍ നിന്ന് അകലാന്‍ തീരുമാനിച്ചിരിക്കെയാണ് അനിലയുടെ കൊലപാതകം.
മെയ് നാലിന് രാവിലെ ജോലിസ്ഥലമായ മാതമംഗലത്തെ മലബാര്‍ ഫര്‍ണിചറിലേക്ക് പോയ അനില പക്ഷെ, അവിടെ പോകാതെ ഷിജുവിനോടൊപ്പം പോവുകയായിരുന്നു. അന്നൂരിലെ ജെറ്റി ജോസഫിന്റെ വീടിന്റെ കെയര്‍ടേകറായിരുന്ന ഷിജു വീട്ടില്‍ വിളിച്ചുവരുത്തി അനിലയെ കഴുത്ത് ഞെരിച്ചും തലയ്ക്ക് മാരകമായി അടിച്ചും കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് പോയി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പയ്യന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട മാതമംഗലം സ്വദേശി അനിലയുടെ മൃതദേഹം കോയിപ്ര നിദ്രാഞ്ജലി ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഞായറാഴ്ച തന്നെ പോസ്റ്റ് മോര്‍ടം നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം മോര്‍ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
അനിലയുടെ സഹപാഠിയും സുഹൃത്തുമായ കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം പോസ്റ്റ് മോര്‍ടം നടപടികള്‍ പൂര്‍ത്തീകരിച്ച് വെള്ളരിയാനം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

Keywords: Police confirmed Anila's death as murder, Kannur, News, Police, Murder, Dead Body, Investigation, Postmortem Report, Investigation, Family, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.