Maoist | മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാന്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി പൊലീസ്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാന്‍ പൊലീസ് വ്യോമ നിരീക്ഷണം നടത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ ഐ പി എസ്, അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് ഐ എ എസ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യോമ നിരീക്ഷണം നടത്തിയത്.

Maoist | മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാന്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി പൊലീസ്

കൂത്തുപറമ്പ് എസിപി കെവി വേണുഗോപാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി മനോജ് വി വി എന്നിവരും നിരീക്ഷണത്തില്‍ പങ്കെടുത്തു. ഹെലികോപ്റ്ററിലായിരുന്നു നിരീക്ഷണ പറക്കല്‍. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ കണ്ണവം വനമേഖലയിലാണ് നിരീക്ഷണം നടത്തിയത്. ഒരു മണിക്കൂര്‍ പറക്കലിന് ശേഷം ഹെലികോപ്റ്റര്‍ മടങ്ങി.

ലോക്‌സഭാ ഇലക്ഷന്‍ അടുത്തതോടെ മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കുന്നതിനായി മലയോര പൊലീസ് സ്റ്റേഷനുകളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ അറിയിച്ചു.

Keywords:  Police conducted surveillance by helicopter to check Maoist presence, Kannur, News, Police, Conducted, Helicopter, Maoist Presence, Protection, Lok Sabha Election, Police Station, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia