പൊലിസ് ഇനി അണ്ടി പൊറുക്കട്ടെ; വിചിത്ര ഉത്തരവുമായി മേലാളന്‍മാര്‍; സേനയില്‍ അമര്‍ഷം പടരുന്നു

 


തളിപ്പറമ്പ്:(www.kvartha.com) പൊലിസിന്റെസ്വന്തം വകസ്ഥലത്തുള്ള കശുമാവിന്‍തോട്ടത്തിലെ അണ്ടിപൊറുക്കലും ഇനി സേനാംഗങ്ങളുടെ ഡ്യൂട്ടിയാണ്. ഈ ഉത്തരവ് വകുപ്പ്‌മേലധികാരികള്‍ പുറത്തിറക്കിയതോടെ അന്തംവിട്ടുനില്‍ക്കുകയാണ് സേനാംഗങ്ങള്‍. സംസ്ഥാന വ്യാപകമായാണ് പുതിയ ഉത്തരവിറക്കിയത്.
             
പൊലിസ് ഇനി അണ്ടി പൊറുക്കട്ടെ; വിചിത്ര ഉത്തരവുമായി മേലാളന്‍മാര്‍; സേനയില്‍ അമര്‍ഷം പടരുന്നു

പൊലിസിന് സാധാരണ പറഞ്ഞ ചില പണികളുണ്ട്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുക, ചിട്ടയായ ജീവിതത്തിന്റെ ഭാഗമായി കായിക പരിശീലനം നടത്തുക, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പൊലിസിന്റെ കടമകളാണ്. ഇതിനിടെയാണ് കൂലിപ്പണിക്ക് ആളെ കിട്ടാത്തതിനാല്‍ ആഡ്യൂട്ടിക്ക് കൂടി പൊലിസിനെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങുന്നത്.
ഇതുപ്രകാരം കണ്ണൂര്‍ ആംഡ് പൊലീസ് ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളില്‍നിന്ന് അണ്ടി ശേഖരിക്കാന്‍ ഇനി മൂന്നംഗ പൊലീസ് സംഘമാണിറങ്ങുക. കണ്ണൂര്‍ ആംഡ് പൊലീസ് ഡെപ്യൂട്ടി കമാണ്ടന്റാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ബി കമ്പനിയിലെ ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിക്കാണ് കശുവണ്ടി ശേഖരിക്കാനുള്ള ചുമതല. ഹെഡ് ക്വാര്‍ട്ടേഴ്സിലെയും ഈ കമ്പനിയിലെയും രണ്ട് ഹവില്‍ദാര്‍മാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളിലുള്ള കശുമാവുകളിലെ പാകമായ കശുമാങ്ങ നിലത്തുവീണ് നശിക്കുന്ന സാഹചര്യമാണ് ഇത്തരം ഒരു നിര്‍ദേശത്തിന് പിന്നില്‍ എന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. കശുവണ്ടി ശേഖരിക്കാന്‍ നാലു തവണ ലേലം വിളിച്ചിരുന്നു.
 
എന്നാല്‍ ആരും ലേലം കൊണ്ടിരുന്നില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞതും, കശുവണ്ടി ഉല്‍പാദനത്തില്‍ കുറവുവരുകയും വില കുറയുകയും ചെയ്തതാണ് തിരിച്ചടിയായത്.
ഈ സാഹചര്യത്തില്‍ പാകമായി വീഴുന്ന കശുവണ്ടികള്‍ നശിച്ച് പോവാതിരിക്കാനാണ് ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കേണ്ടി വരുന്നതെന്നും ഡെപ്യൂട്ടി കമാണ്ടന്റ് ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഉത്തരവിന് എതിരെ സേനയ്ക്കുള്ളില്‍ തന്നെ അമര്‍ഷമുയര്‍ന്നിട്ടുണ്ട്. പൊലീസുകാര്‍ക്കിടയിലെ വാട്്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കിടെയിലും ഇതേ കുറിച്ച് ട്രോളുകളും വിമര്‍ശനങ്ങളും വ്യാപകമാണ്. എന്നാല്‍പരസ്യപ്രതികരണത്തിന് ആരും ഇതുവരെ മുതിര്‍ന്നിട്ടില്ല.

Keywords:  News, Kerala, Kannur, Top-Headlines, Police, Army, State, Road, Cashew, Let the police collect cashew's; Managers with strange orders.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia