മന്ത്രി ജയലക്ഷ്മിയുടെ കാറിനെ പിന്തുടര്‍ന്ന നടന് ആസിഫലിയെ പോലീസ് തടഞ്ഞുവെച്ചു
May 6, 2013, 16:59 IST
ADVERTISEMENT
തീരൂരങ്ങാടി: പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ കാറിനെ പന്തുര്ന്നതിന്റെ പേരില്‍ സിനിമാ നടന് ആസിഫ് അലിയെ പോലീസ് തടഞ്ഞുവെച്ചത് ഏറെനേരം നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. തിങ്കളാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പൂക്കിപ്പറമ്പില്വെച്ചാണ് നടനെ പോലീസ് തടഞ്ഞത്.
മന്ത്രിയുടെ കാറിന് പിന്നാലെ ചീറിപാഞ്ഞ ആസിഫ് അലിയുടെ ബി.എം.ഡബ്ല്യു. കാര്‍ മന്ത്രിക്ക് അകമ്പടി പോവുകയായിരുന്ന പോലീസ് തടയുകയായിരുന്നു. കാര്‍ തടഞ്ഞ പോലീസ് ഡ്രൈവറോട് ഉടക്കിയതോടെ നടന് ഡോര്‍തുറന്ന് പുറത്തിറങ്ങുകയും കാര്യം അന്വേഷിക്കുകയും ചെയ്തു. നടനെകണ്ട് ജനക്കൂട്ടവും തടിച്ചുകൂടി. കാറിന്റെ ഫോഗ് ലാമ്പ് തെളിച്ച് മന്ത്രിയുടെ കാറിനെ പിന്തുടര്ന്നത് നിയമലംഘനമാണെന്നായിരുന്നു പോലീസ് ഭാഷ്യം.
ഫോഗ് ലാമ്പ് എല്ലാസമയത്തും തെളിഞ്ഞുകത്താറുണ്ടെന്ന് നടന് വിശദീകരിച്ചെങ്കിലും പോലീസ് തനത് ഭാഷയില്‍ നടനോട് ഉടക്കി. തുടര്‍ന്ന് ആസിഫ് അലി മന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ പ്രശ്നമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും യാത്രതുടര്‍ന്ന ആസിഫലിയുടെ കാര്‍ പോലീസ് തടയുകയും കാര്‍ തിരൂരങ്ങാടി സി.ഐ. ഓഫീസിലേക്കെത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
പിന്നീട് കാറുമായി സി.ഐ. ഓഫീസിലെത്തിയ ആസിഫലി സി.ഐ.യോട് നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചതോടെ കേസില്ലാതെ കാര്‍ വിട്ടുകൊടുത്തു. തെറ്റിദ്ധാരണകൊണ്ടാണ് പോലീസിന് സംശയമുണ്ടായതെന്ന് നടന് വെളിപ്പെടുത്തി. ആരോടായാല്പോലും മാന്യമായ ഭാഷയിലായിരിക്കണം പോലീസ് പെരുമാറേണ്ടതെന്നും ആസിഫലി പറഞ്ഞു.
സിനിമാ ഷൂട്ടിങ്ങാണെന്നാണ് ജനം ആദ്യം കരുതിയത്. പിന്നീടാണ് മന്ത്രിയെ പിന്തുടര്‍ന്നതിന് നടന്റെ കാര്‍ പോലീസ് തടഞ്ഞതാണെന്ന് തടിച്ചുകൂടിയവര്‍ക്ക് മനസ്സിലായത്. നടന്റെയും പോലീസിന്റെയും ഡയലോഗും ഭാവമാറ്റവും പലരും ക്യാമറകളില്‍ പകര്‍ത്തിയത് കൗതുക കാഴ്ചയായി.
Also Read:
സ്പെഷ്യല്‍ പാക്കേജ്: ജില്ലാ പോലീസിന് അനുവദിച്ച വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു
Other News:
യുവ ഗായിക റൈമ ചന്ദ്രന് തൂങ്ങി മരിച്ച നിലയില്‍
Keywords: Asif Ali, Kerala, film, Actor, Police, Custody, Car, BMW, Minister, Jayalakshmi, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.