Robbery | 'നാട്ടുകാരൊന്നും ശരിയല്ല, ആരും പൈസ ഇടുന്നില്ല'; ക്ഷേത്ര ഭണ്ഡാരം കവര്‍ന്നെന്ന കേസില്‍ തെളിവെടുപ്പിനിടെ കൂടിനിന്നവരില്‍ കൂട്ടച്ചിരി പടര്‍ത്തി കള്ളന്റെ പറച്ചില്‍
Aug 6, 2023, 22:16 IST
വടകര: (www.kvartha.com) അഴിയൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു പണം അപഹരിച്ചെന്ന കേസില്‍ തെളിവെടുപ്പിനിടെ കൂട്ടച്ചിരി പടര്‍ത്തി കള്ളന്റെ വാക്കുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല പൊലീസ് കഴിഞ്ഞദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവന്‍ എന്ന സജീവനെ(44) ആണ് അറസ്റ്റ് ചെയ്തത്.
ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരം ഒന്നല്ല, മൂന്നു തവണയാണ് സജീവന്‍ കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആദ്യം കവര്‍ച നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ സിസിടിവി ഇല്ലായിരുന്നു.
പിന്നീട് സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 'നാട്ടുകാരൊന്നും ശരിയല്ല കേട്ടോ, ആരും പൈസ ഇടുന്നില്ല' എന്നു തെളിവെടുപ്പിനിടെ സജീവന്‍ പൊലീസിനോട് പറഞ്ഞു. ഇത് നാട്ടുകാരില്‍ കൂട്ടച്ചിരി പടര്‍ത്തി.
കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കളവുകേസുകളില്‍ പ്രതിയാണ് സജീവനെന്നു പൊലീസ് പറഞ്ഞു. ചോമ്പാല ഇന്‍സ്‌പെക്ടര്‍ ബികെ സിജുവിന്റെ നേതൃത്വത്തില്‍ എസ് ഐ കെ രാജേഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വിവി ഷാജി, പ്രമോദ്, സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരം ഒന്നല്ല, മൂന്നു തവണയാണ് സജീവന്‍ കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആദ്യം കവര്‍ച നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ സിസിടിവി ഇല്ലായിരുന്നു.
പിന്നീട് സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 'നാട്ടുകാരൊന്നും ശരിയല്ല കേട്ടോ, ആരും പൈസ ഇടുന്നില്ല' എന്നു തെളിവെടുപ്പിനിടെ സജീവന്‍ പൊലീസിനോട് പറഞ്ഞു. ഇത് നാട്ടുകാരില്‍ കൂട്ടച്ചിരി പടര്‍ത്തി.
Keywords: Police caught one person in connection with robbery in Azhiyur Temple, Vadakara, News, Man Arrested Theft Case, Temple Robbery, Police, Kerala News, CCTV, Probe, Police Station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.