Arrested | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്തയാളെ പൊലീസ് പിടികൂടി

 


തിരുവനന്തപുരം: (www.kvartha.com) പാറശാല പൊന്‍വിളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്തയാളെ പൊലീസ് പിടികൂടി. ഷൈജു ഡി എന്നയാളാണ് പിടിയിലായതെന്നും മദ്യപിച്ച് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ഇയാളെന്നും പാറശാല പൊലീസ് പറഞ്ഞു. എന്നാല്‍ ഷൈജു പ്രാദേശിക സിഐടിയു പ്രവര്‍ത്തകനാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.

പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് പൊന്‍വിള ജന്‍ക്ഷനില്‍ സ്മാരകവും വെയ്റ്റിങ് ഷെഡും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. ബുധനാഴ്ച രാത്രി സ്തൂപത്തിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Arrested | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്തയാളെ പൊലീസ് പിടികൂടി

സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെപ്പോലും ഭയക്കുന്ന ഒരു കൂട്ടര്‍ ഇവിടെയുണ്ടെന്ന് തെളിയിക്കുന്നതാണു സംഭവമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Keywords:  Police caught man who attacked Oommen Chandy memorial photo, Thiruvananthapuram, News, Politics, Police, Arrested, Oommen Chandy Memorial Photo, Congress, Allegation, CITU, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia