ബുധനാഴ്ച മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിന് കേസ്

 


കോഴിക്കോട്: (www.kvartha.com 30.04.2020) നവജാത ശിശു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് വടകര സ്വദേശി രഞ്ജിത്തിന്റേയും മേഘയുടേയും മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞാണ് ബുധനാഴ്ച മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

ബുധനാഴ്ച മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിന് കേസ്

ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. 'കുഞ്ഞ് മരിച്ചത് ജനിച്ച് മൂന്നാമത്തെ ദിവസമാണ്. കുഞ്ഞിന് കൈ അനങ്ങുന്നുണ്ടായിരുന്നില്ല. ഞരമ്പ് വലിഞ്ഞതാണെന്നും അത് തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണെന്നുമാണ് ഡോക്ടര്‍ അന്ന് പറഞ്ഞത്'. എല്ല് വിഭാഗം ഡോക്ടറെത്തി ഇത് പതിയെ മാറുമെന്നും പറഞ്ഞു. കുഞ്ഞിന് മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്‌കാനിംഗിലൊന്നും പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസാണ് കേസില്‍ അന്വേഷണം നടത്തുക.

Keywords:  News, Kerala, Kozhikode, Family, Treatment, Death, Baby, hospital, Case, Police, Father, Police case in kozhikkode medical college infant death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia